വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കി കോളേജിന്റെ വിവാദ പരിശോധന

വിദ്യാര്‍ത്ഥിനികളോട് കോളേജ് ഹോസ്റ്റലില്‍ വിവാദ നടപടി. വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കി എന്നാണ് പരാതി. ഗുജറാത്തിലെ ഭൂജിലെ വനിത കോളേജ് ഹോസ്റ്റലില്‍ ആണ് സംഭവം. കച്ച് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹദാനന്ദ് ഗഗേള്ഡസ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നു.

ആര്‍ത്തവ സമയത്ത് ഹോസ്റ്റലിന്റെ അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്ന് ആരോപിച്ച് ആയിരുന്നു ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ പരിശോധിച്ചത്. ഭൂജിലെ സ്വാമിനാരായണന്‍ ക്ഷേത്ര സമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലാണ് രാജ്യത്തെ ആകമാനം നാണം കെടുത്തിയ സംഭവം ഉണ്ടായത്. ഇന്നലെയാണ് കോളേജിലെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

Loading...

ആര്‍ത്തവം ഉള്ള പെണ്‍കുട്ടികള്‍ വിലക്കുകള്‍ ലംഘിച്ച് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറിയെന്നും സമീപത്തെ ക്ഷേത്രത്തില്‍ പോയെന്നും ആയിരുന്നു ആരോപണം ഉയര്‍ന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയത്. ഹോസ്റ്റല്‍ വാര്‍ഡനാണ് പെണ്‍കുട്ടികളെ കുറിച്ച് പ്രിന്‍സിപ്പലിനോണ് പരാതി പറഞ്ഞത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റംനിംഗ 68 വിദ്യാര്‍ത്ഥിനികളെയും ക്ലാസില്‍ നിന്നും വിളിച്ചിറക്കുകയും ശുചിമുറിയില്‍ എത്തിച്ച് പരിശോധിക്കുകയും ആയിരുന്നു.

അതേസമയം പരാതിയുമായി മുന്നോട്ട് പോയാല്‍ കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കുമെന്ന് പ്രിന്‍സിപ്പലും വാര്‍ഡനും പറഞ്ഞതായും പെണ്‍കുട്ടികള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്നും വിദ്യാര്‍ത്ഥിനികളുടെ സമ്മതത്തോടെ ആയിരുന്നു പരിശോധന നടത്തിയത് എന്നും കോളേജ് ഡീന്‍ ന്യായീകരിച്ചു.

വദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കച്ച് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് ഡി. ജി. പിയോട് വിശദീകരണം തേടി.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിഎന്നാരോപിച്ചായിരുന്നു സംഭവം. ഭുജിലെ ശ്രീ സഹ്!ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഭവം അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു. ഇന്ത്യന്‍ വനിതകള്‍ ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കാന്‍ പോരാടുമ്‌ബോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നും ദേശീയ വനിത കമ്മീഷന്‍ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.

മറ്റൊരു സംഭവത്തില്‍ നേരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം പ്രസവത്തിന് ഇടെ കുഞ്ഞ് മരിച്ചതായി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയത്. റായ്പൂരിലാണ് സംഭവം.

അതേസമയം പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപം ഉണ്ടായിരുന്നു. എന്നാല്‍ അധികൃതരെ വിവരം അറിയിക്കാന്‍ സൂപ്രണ്ട് തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടു വര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.