പ്രതിപക്ഷ കൗൺസിലർമാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി കോർപറേഷൻ ഓഫീസ് കോൺഗ്രസ് ഉപരോധിക്കുന്നു

കൊച്ചി. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഉപരോധ സമരം ആരംഭിച്ചത്. ഉപരോധസമരത്തിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍വഹിക്കും. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് ഉപരോധസമരം. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ സ്ഥലത്തെത്തി.

കോര്‍പറേഷന്‍ ഓഫീസ് കോണ്‍ഗ്രസ് വൈകിട്ട് അഞ്ചുമണിവരെ ഉപരോധിക്കും. കോര്‍പ്പറേഷനിലേക്ക് എത്തുന്ന ജീവനക്കാരെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. രാവിലെ തന്നെ സമരക്കാരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി. കോര്‍പറേഷനില്‍ എത്തുന്നവരെ കടത്തിവിടുവാനുള്ള നടപടി സ്വീകരിക്കുവനാണ് പോലീസ് തീരുമാനം.

Loading...

പ്രതിഷേധക്കാരെ പോലീസ് നിയന്ത്രിക്കുവാന്‍ ശ്രമിച്ചതാണ് ചെറിയതോതില്‍ സംഘര്‍ഷത്തിലേക്ക് നിങ്ങിയത്. തീപിടിത്തത്തില്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്.