ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കാന്‍ ഓടിനടക്കുന്നു: വിഡി സതീശന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടി മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി നടക്കുകയാണെന്നും എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. .

കൂടാതെ ഇങ്ങനെയാണെങ്കില്‍ ജനങ്ങളുടെ കാര്യം ആര് നോക്കുമെന്നും സതീശന്‍ ചോദിച്ചു. കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായി രംഗത്തുവന്നത്. കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നത് വിപരീത ഫലം ചെയ്യുമെന്നും സതീശന്‍ ആരോപിച്ചു. ഒരു ആരോപണത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അതുകൊണ്ട് ഏകപക്ഷീയമായി വിമര്‍ശനമുന്നയിക്കേണ്ട എന്ന നിലപാടും ചിലര്‍ യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു.

Loading...