Kerala News

രാഹുല്‍ ഗാന്ധി കേരളത്തില്‍ സുഖചികിത്സയില്‍?

കൊച്ചി: രാഹുല്‍ എവിടെ, രാഹുല്‍ എവിടെ എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയിട്ട് വളരെ നാളുകള്‍ ആയി. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് ഇതുവരെയും ആര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. ബജറ്റ്‌ സമ്മേളനത്തിന്‌ തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്രത്യക്ഷമാകുന്നത്. ഇപ്പോള്‍ അദ്ദേഹം മുളന്തുരുത്തിയിലെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ സുഖചികിത്സയില്‍ ആണെന്ന് കിംവദന്തികള്‍ പരക്കുന്നു

“Lucifer”

സ്വസ്‌ഥമായിരുന്ന്‌ ചിന്തിക്കാനും തയാറെടുപ്പുകള്‍ നടത്താനുമായാണ്‌ ബജറ്റ്‌ സമ്മേളനത്തില്‍ പോലും ചെയ്യാതെ രാഹുല്‍ മാറി നില്‍ക്കുന്നത്‌ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട്‌ രാഹുല്‍ ഉടന്‍ വരുമെന്നും അവധി ചുരുക്കിയെന്നും നീട്ടിയെന്നും തുടങ്ങിയുള്ള പ്രതികരണങ്ങളാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്‌.

മുളന്തുരുത്തി ആമ്പല്ലൂരിന്‌ സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയാണ്‌ നിലവില്‍ അഭ്യൂഹം ഉയരുന്നത്‌. ജനവാസമില്ലാത്ത, ഇരുപത്‌ ഏക്കറോളം വളച്ചുകെട്ടിയ സ്‌ഥലത്തിനുള്ളിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി വിഐപികളാണ്‌ സ്‌ഥിരം എത്താറുള്ളത്‌. പുറമേ നിന്നുള്ളവര്‍ക്ക്‌ കര്‍ശന നിയന്ത്രണവും ഉണ്ട്‌. രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന്‌ ജീവനക്കാര്‍ക്ക്‌ കര്‍ശന വിലക്കുണ്ടെന്നാണ്‌ വിവരം. എന്നാല്‍, രാഹുല്‍ കേരളത്തിലുണ്ടെന്നതിന്‌ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. എന്തും മുന്‍കൂട്ടി അറിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്കും രാഹുലിന്റെ വരവിനെ കുറിച്ചോ ചികിത്സയേക്കുറിച്ചോ അറിവില്ല. രാഹുല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നായിരുന്നു ഒടുവിലത്തെ റിപ്പോര്‍ട്ട്‌.

രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ നടത്തിയ പ്രതികരണങ്ങളെല്ലാം പാഴ്‌വാക്കാണെന്ന്‌ തെളിയുന്നതിനിടെയാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

Related posts

മുനമ്പത്ത് നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന് ഓസ്‌ട്രേലിയ

subeditor5

ഞാൻ യുവരാജിനൊപ്പം ഇരുന്ന് കഞ്ചാവ് വലിച്ചിട്ടുണ്ട്- സഹോദരന്റെ ഭാര്യ

subeditor

അരുണാ ഷാൻബാഗിനേ ബലാൽസംഗം ചെയ്തയാളേ കണ്ടെത്തി.

subeditor

പിറവം പള്ളിക്കേസ്: വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം

subeditor5

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, 18കാരി പിടിയില്‍, സംഭവം തളിപ്പറമ്പില്‍

subeditor10

ഒമ്പതാം നിലയില്‍ നിന്ന് യുവതി രണ്ടാം നിലയിലേക്ക് വീണു; എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

വിവാഹം നടക്കാന്‍ മകളറിയാതെ അമ്മ ദോശമാവില്‍ ‘കൃപാസനം’ അരച്ചുകൊടുത്തു, മകള്‍ ആശുപത്രിയില്‍

main desk

മഞ്ജുവിനേ ചോദ്യം ചെയ്തത് ദിലീപിന്റെ ആവശ്യപ്രകാരം, പൊട്ടിതെറിച്ച് മഞ്ജു വാര്യർ

subeditor

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു

subeditor

പ്രവാസികള്‍ക്ക് സന്തോഷിക്കാം: രൂപയ്ക്ക് മൂല്യത്തകര്‍ച്ച

subeditor

ഇറാക്കിൽ വീണ്ടും ഐ.എസ് തീവൃവാദികളുടെ മുന്നേറ്റം. ഒരു നഗരം കൂടിപിടിച്ചെടുത്തു.

subeditor

കളക്ടര്‍ ടിവി അനുപമയുടെ ഫേസ്ബുക്ക് പേജ് നിറയെ ശരണം വിളി

subeditor5