കെ.ബാബുവിനെതിരെ കേസെടുക്കും. ബാബു പെട്ടത് മാണിയേക്കാൾ വലിയകുരുക്കിൽ.

കൊച്ചി: 10കോടി രൂപ ബാർ ഉടമകളിൽനിന്നും മന്ത്രി കെ.ബാബു വാങ്ങിയെന്ന മൊഴിയിൽ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി. ഇതോടെ 10 കോടിയുമായി ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിലേ വിശ്വസ്തനും മുഖ്യമന്ത്രിയുടെ പടയാളിയുമായ ബാബു പുറത്തേക്ക് പോകുവാനുള്ള സാധ്യത തെളിയുകയാണ്‌. മന്ത്രി കെ.ബാബുവിനെ ന്യായീകരിക്കാൻ അധികമൊന്നും കോൺഗ്രസിനും സർക്കാരിനും സാധിക്കില്ല.

ബാബുവിനെതിരായ മൊഴി ശക്തം.

Loading...

മന്ത്രി കെ.ബാബുവിനെതിരായ മൊഴി ശക്തമായി നിലനില്ക്കുന്നതാണെന്ന് നിയമവിദഗ്ദർ ചൂണ്ടികാട്ടുന്നു. ബിജു രമേശ് മജിസ്ട്രേട്ടിനു മുന്നിലാണ്‌ രഹസ്യമൊഴി നല്കിയത്. മജിസ്ട്രേട്ട് അത് മുഴുവൻ രേഖപ്പെടുത്തുകയും പരാതിക്കാരനെ വായിച്ചുകേൾപ്പിച്ച് ഒപ്പിട്ടുവാങ്ങിക്കുകയും ചെയ്തതാണ്‌. അതിനാൽ തന്നെ പരാതിക്കാരനു പോലും ഇനി തന്റെ മൊഴിയിൽനിന്നും ഒഴിഞ്ഞുമാറാൻ ആകില്ല. മാത്രമല്ല 10കോടി കൊടുത്തുവെന്ന് തെളിയിക്കാനുള്ള സാക്ഷികളേയും സാഹചര്യ തെളിവുകളും കൂടി ബിജു രമേശ് മൊഴിക്കൊപ്പം മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയിരിക്കുന്നു. മജിസ്ട്രേട്ടിനു മുമ്പാകെ നല്കുന്ന മൊഴിക്ക് ജുഡീഷ്യൽ പരിരക്ഷ കൂടുതലാണ്‌. കേസിൽ ഇത് സുപ്രധാന തെളിവായും സ്വീകരിക്കും. സാധാരണ പോലീസിനു മുന്നിൽ നല്കുന്ന മ​‍ൂഴി കോടതിയിൽ കേസിന്റെ വിചാരണവേളയിൽ മത്രമാണ്‌ അന്തിമമായി സ്ഥിതീകരിക്കപ്പെടുക. പോലീസിൽ നല്കുന്ന മൊഴികൾ വിചാരണവേളയിൽ വീണ്ടും കോടതിയിൽ നേരിട്ട് വീണ്ടും വെളിപ്പെടുത്തുകയും മൊഴികൊടുത്തയാൽ സ്ഥിതീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതായത് പോലീസിനു മുമ്പാകെ നല്കുന്ന മൊഴികൾ ആരുടേതായാലും കോടതിയിൽ ദുർബലമാണ്‌. ഇത്തരം കേസുകൾ കോടതിയിൽ വിചാരണക്ക് എടുക്കുമ്പോൾ മൊഴികൊടുത്തയൾക്ക് അതിൽ നിന്നും പിനാമാറാനും, മാറ്റി പറയാനും സാധിക്കും. പോലീസിൽ കൊടുത്ത മൊഴി നിഷേധിക്കാനും മൊഴിയുടെ ഉടമയ്ക്ക് കോടതിയിൽ സാധിക്കും.

എന്നാൽ മജിസ്ട്രേട്ടിനു മുമ്പാകെ നല്കുന്ന മൊഴി കുറെ കൂടി ശക്തമാണ്‌. ഭീഷ്ണിപെടുത്തിയോ പ്രലോഭിപ്പിച്ചോ മറ്റ് സമ്മർദ്ദങ്ങളോ ഇത്തരം മൊഴികളിൽ പിന്നീട് ആരോപിക്കാൻ മൊഴിയുടെ ഉടമയ്ക്ക് പറ്റില്ല. ആരും ചോദ്യം ചെയ്യാതെ സ്വമേധയാ ഉള്ള മൊഴിയുടെ സ്വന്തത്രമായ അവസ്ഥയും നിലനില്പ്പും പിന്നീട് ചോദ്യം ചെയ്യപ്പെടില്ല. മാത്രമല്ല വെട്ടിതിരുത്തലും കൂട്ടിചേർക്കലും ഇത്തരം മൊഴികളിൽ കഴിയില്ല. മൊഴിമാറ്റാനും മാറ്റിയെഴുതാനും സാധിക്കില്ല. ജുഡീഷ്യറിയുടെ മുമ്പാകെയുള്ള നടപടി ക്രമം ആയതിനാൽ മൊഴിയിൽ തുടർനടപടികൾ കൂടിയേതീരൂ. പോലീസിനു മുപാകെയുള്ള മൊഴിയാണേൽ പോലീസിനു കേസില്ലെന്നു പറഞ്ഞ് തള്ളികളയുകയോ, മാറ്റി വയ്ക്കുകയോ ചെയ്യാം. എന്നാൽ മജിസ്ട്രേട്ടിനു മുമ്പാകെയുള്ള മൊഴിയിൽ അത് പറ്റില്ല.

ബാര്‍ ഉടമകളില്‍ നിന്ന് മന്ത്രി ബാബു 10 കോടി രൂപ വാങ്ങിയതായി ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് പറയുന്നത്.
മന്ത്രി മാണിക്കെതിരായ കേസിലാണ് ബിജു മൊഴി നല്‍കിയതെങ്കിലും അതില്‍ മറ്റൊരു അഴിമതി കൂടി വെളിപ്പെടുത്തിയാല്‍ കേസെടുക്കാവുന്നതാണ്. അഴിമതി നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിന് കേസെടുക്കാനാകില്ലെങ്കിലും കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കോ വിജിലന്‍സിനോ കേസെടുക്കാവുന്നതാണ്.