എസ്.എസ്.എല്‍.സി പൂര്‍ണമായ ഫലപ്രഖ്യാപനം നാളെ; 100% വിജയം

വീരേന്ദ്രന്‍

(കൗതുകവാര്‍ത്ത)

Loading...

തിരുവനന്തപുരം: കഴിഞ്ഞദിവസം പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി പരീക്ഷയില്‍ 97.99 ശതമാനം വിജയം മാത്രമെ സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞുള്ളുവെന്നത് ഒരു പോരായ്മയായി കണക്കാക്കുന്നതായി റിപ്പോര്‍ട്ട്. 100 ശതമാനം വിജയം ഉണ്ടായിരുന്നത് 98 ശതമാനമായി കുറഞ്ഞത് കംപ്യൂട്ടറില്‍ വന്ന ഒരു പിഴവുകൊണ്ടാണെന്നും അടുത്ത ദിവസം തന്നെ അത് 100 ശതമാനമാക്കി പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൂടാതെ ഏതെങ്കിലും വിഷയത്തില്‍ ആര്‍ക്കെങ്കിലും എ പ്ലസ് ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും എ പ്ലസ് ലഭിച്ചതായി കണക്കാക്കാവുന്നതാണെന്നും ഉടനെ എല്ലാ വിഷയത്തിനും എ പ്ലസ് ഉള്ള മാര്‍ക്ക് ലിസ്റ്റ് അയച്ചുകൊടുക്കുന്നതായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.