രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തോടടുക്കുന്നു,ദിനംപ്രതി ആയിരത്തിലേറെ മരണങ്ങളും

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ലക്ഷത്തിനടുത്ത്. ഇന്നലെ 88,599 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ ആയവരുടെ ആകെ എണ്ണം 59, 92, 532 ആയി. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം 90,000 അടുത്ത് ആവുന്നത്. അതേസമയം 1000ലേറെ മരണങ്ങള്‍ എന്ന സ്ഥിതി ഇന്നലെയും ആവര്‍ത്തിച്ചു. 1124 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 94503 ആയി.

9, 60, 969 പേര്‍ ചികിത്സയില്‍ തുടരുന്നു. 49, 41, 627 ആളുകള്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് കേസുകളുടെ 75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Loading...