സരിതയുടെ കത്ത്: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതായി പുറത്തുവന്ന കത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എം.പിയുടെ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പരാതി ലഭിച്ച ഡി.ജി.പി അത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ജോസ് കെ. മാണി പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് വിവാദ കത്ത് പുറത്തുവന്നത്. എന്നാല്‍ കത്ത് തന്റേതല്ലെന്ന് വിശദീകരിച്ച് സരിത വാര്‍ത്താ സമ്മേളനം നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തിലെ ചില പേജുകളിലും ജോസ് കെ. മാണി അടക്കമുള്ളവര്‍ക്കെതിരെ പരാമര്‍ശമുള്ളതായി വ്യക്തമായി. ഇതോടെ കത്ത് വീണ്ടും വിവാദമാവുകയായിരുന്നു.

Loading...