അയ്യപ്പഭക്തരെ പിടിച്ചു തള്ളിയ സംഭവം ; കാണുന്നവരുടെ തോന്നൽ മാത്രം: ജീവനക്കാരനെ ന്യായീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

തി​രു​വ​ല്ല ​:​ ശബരിമലയിൽ ​സോ​പാ​ന​ത്ത് ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ജീ​വ​ന​ക്കാ​ര​നെ​ ​ന്യാ​യീ​ക​രി​ച്ച് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​അ​ന​ന്ത​ഗോ​പ​ൻ.​ ​​ഭ​ക്ത​രെ​ ​വേ​ഗ​ത്തി​ൽ​ ​ക​ട​ത്തി​വി​ടു​ക​ ​മാ​ത്ര​മാ​ണ് ​ജീ​വ​ന​ക്കാ​ര​ൻ​ ​ചെ​യ്ത​തെ​ന്നും, ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ ​ത​ള്ളേ​ണ്ട​ ​ഒ​രു​ ​സാ​ഹ​ച​ര്യ​വും​ ​ശ​ബ​രി​മ​ല​യി​ൽ​ ​ആ​ർ​ക്കു​മി​ല്ലെന്നും ആദ്ദേഹം പറഞ്ഞു. അദ്ദേഹം ചെയ്തത് കാ​ണു​ന്ന​വ​ർ​ക്ക് ​അ​ത് ​ഭ​ക്ത​രെ​ ​പി​ടി​ച്ചു​ത​ള്ളി​യ​താ​ണെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ടാ​കാം.​ ​

പക്ഷെ അത് വെറും തോന്നൽ മാത്രമാണ്. വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​ ​മാ​ത്ര​മാ​ണ് ​ഇ​ക്കാ​ര്യം​ ​ക​ണ്ട​ത്.​ ​ഹൈ​ക്കോ​ട​തി​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​അ​രു​ൺ​ ​കു​മാ​റി​നോ​ട് ​ബോ​ർ​ഡ്‌​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​സം​ഭ​വം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ​ത്ത​ന്നെ​ ​ശ​ബ​രി​മ​ല​യി​ലെ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ജീ​വ​ന​ക്കാ​ര​നെ​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ അതേസമയം സംഭവത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി. മാദ്ധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ വിഷയം പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ജീവനക്കാരന്റെ പ്രവർത്തിയിൽ അതൃപ്തി അറിയിച്ചു.

Loading...

ആരോപണ വിധേയനായ, തിരുവിതാംകൂർ ഗ്രൂപ്പിന് കീഴിലുള്ള മണക്കാട് ദേവസ്വത്തിലെ വാച്ചർ അരുൺകുമാറിനെ കേസി​ൽ സ്വമേധയാ കക്ഷി ചേർത്ത കോടതി ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മി​ഷണർക്ക് നിർദേശവും നൽകി. ഒരാൾ മാത്രം എന്തുകൊണ്ടാണിങ്ങനെ പെരുമാറിയത് ? ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് എങ്ങനെയാണ് കഴിഞ്ഞത് ? സംഭവം നീതികരിക്കാനാകാത്തതാണ് ഇയാളുടെ ശരീരഭാഷയും മുഖഭാവവുമൊന്നും ശബരിമലയിൽ ജോലി ചെയ്യാൻ അനുയോജ്യമായതല്ലെന്നും ഡി​വി​ഷൻ ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു.