ഒരു ക്യാന്‍ കൊക്കോക്കോള സ്റ്റോക്ക് മാര്‍ക്കെറ്റിനെ സ്തംഭിപ്പിച്ചു

ന്യൂയോര്‍ക്ക്: നഞ്ചെന്തിനാ നാനാഴി. ഒരു ക്യാന്‍ കൊക്കോക്കോള വിചാരിച്ചാല്‍ മതി ലോകസമ്പദ് വ്യവസ്ഥയെത്തന്നെ താറുമാറാക്കാന്‍. അതാണ് ഇന്നലെ ലണ്ടനിലുള്ള ബ്ലൂംബര്‍ഗിന്റെ ഓഫീസില്‍ സംഭവിച്ചത്. സ്റ്റോക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂറോപ്പിലും ഏഷ്യയിലുമുള്ള മൂന്നു ലക്ഷം കം‌പ്യൂട്ടറുകളെ അക്ഷരാര്‍ഥത്തില്‍ മണിക്കൂറുകളോളം നിശ്ചലമാക്കുവാന്‍ ഒരു ക്യാന്‍ സോഡയ്ക്കായി.

bloomberg

Loading...

 

ബ്ലൂംബെര്‍ഗിന്റെ സെര്‍വര്‍ റൂമില്‍ പൊട്ടിയൊഴുകിയ ഒരു ക്യാന്‍ കൊക്കോക്കോളയായിരുന്നു കുറ്റവാളി. ഇതുമൂലം കോടാനുകോടി ഡോളറിന്റെ നഷ്ടമാണ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും സംഭവിച്ചത്. ബാങ്കുകളും ട്രേഡിങ് കമ്പനികളും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സെര്‍വര്‍ പ്‌ലാറ്റ്ഫോം ആണ് ബ്ലൂംബര്‍ഗിന്റേത്. ഇംഗ്ലണ്ട് സമയം രാവിലെ 8:20 നായിരുന്നു സംഭവം.

bloomberg2