റാഫേല്‍ യുദ്ധവിമാന ഇടപാട്: ട്വിറ്ററില്‍ ദിഗ്‌വിജയ് സിങ്ങിന്റെ പരിഹാസം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഫ്രാന്‍സില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമ്പോള്‍, പ്രതിരോധ മന്ത്രി ഗോവയില്‍ മീന്‍ വാങ്ങുന്നു!. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആക്രമണം. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മീന്‍ കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദിഗ്‌വിജയ് അതിനൊപ്പം ഇങ്ങനെ കുറിച്ചിട്ടു: ‘പ്രധാനമന്ത്രി ഫ്രാന്‍സില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമ്പോള്‍, പ്രതിരോധ മന്ത്രി ഗോവയില്‍ മീന്‍ വാങ്ങുന്നു!. ചെറിയ സര്‍ക്കാര്‍, പരമാവധി ഭരണം എന്ന മോദി ഭരണകൂടത്തിന്റെ മുദ്രാവാക്യത്തിന്റെ ഉത്തമ ഉദാഹരണം.

modi buys flight

Loading...

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും ദിഗ്‌വിജയ് വെറുതെ വിട്ടില്ല. പ്രധാനമന്ത്രി വിദേശത്തു കരാറുകള്‍ ഒപ്പിടുമ്പോള്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മധ്യപ്രദേശില്‍ തന്റെ മണ്ഡലമായ വിദിശയില്‍ മോദി സര്‍ക്കാരിന്റെ ഭാവിപരിപാടികളെക്കുറിച്ചു വാചാലയായി നടക്കുകയാണ്. പരമാവധി ഭരണത്തിന്റെ മറ്റൊരു ഉദാഹരണം- ദിഗ്‌വിജയ് പരിഹസിച്ചു.