വിജയ് ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് കൈ കഴുകാറുണ്ട്… വിവാദത്തിരി കൊളുത്തി സംവിധായകന്‍

ഇളയദളപതി വിജയ് ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ സാമി. ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തിൽ വിജയ് നല്ലൊരു നടനാണെന്നും സാമി പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സാമിയുടെ ഈ വിവാദ പ്രതികരണം. ബിഗിൽ ഓഡിയോ ലോഞ്ചിനിടെ വിജയ് സംസാരിച്ച കാര്യങ്ങൾക്കെതിരേയും സാമി തുറന്നടിച്ചു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു.നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കും, ആരാധകരാണ് തന്റെ നെഞ്ചിൽ കുടിയിരിക്കുന്ന ദൈവങ്ങളെന്ന് പറയും.

Loading...

എന്നാൽ ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുത്തതിന് ശേഷം നിങ്ങൾ അകത്തുചെന്ന് ഡെറ്റോൾ ഉപയോഗിച്ച് കൈ കഴുകുന്നത് ഞാൻ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം.

എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ 50 കോടി രൂപ പ്രതിഫലം വാങ്ങുന്നതെന്ന് എനിക്ക് അറിയില്ല. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇതിൽ എവിടെയാണ് നന്മയുള്ളത്, സത്യതസന്ധത ഉള്ളത്. പിന്നെന്തിനാണ് സ്റ്റേജിൽ കയറി നിങ്ങൾ കള്ളങ്ങൾ പറയുന്നത്, ഉപദേശങ്ങൾ നൽകുന്നത്. ഏത്രകാലം നിങ്ങൾക്ക് തമിഴരെ പറ്റിക്കാൻ കഴിയും.

അഭിനയിക്കുന്നത് വിടൂ…ദയവ് ചെയ്ത സ്റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുതെന്നും വീഡിയോയിൽ സാമി പറയുന്നു.

സാമിയുടെ വീഡിയോയ്ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് താരത്തെ താറടിക്കാനുള്ള മനഃപൂർവ്വമുള്ള ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരാധകർ പറയുന്നു.