രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം

വയനാട്. എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളികയറുവാന്‍ ശ്രമിച്ചു. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളികയറുവാന്‍ ശ്രമിച്ചത്.

അതേസമയം മധ്യപ്രദേശിലെ ഭോപ്പാലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിലാണ് പ്രതിഷേധം നടന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ നിയമസഭയില്‍ നിന്നും പ്രതിപക്ഷ വാക്കൗട്ട് നടത്തി. ഗുജറാത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Loading...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2019ല്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ കോടതി രണ്ട് വര്‍ഷത്തെക്ക് ശിക്ഷിച്ചത്. സൂറത്ത് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതിന് പിന്നാലെ എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയായിരുന്നു.