ള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റുമൂലം ജനജീവിതം ദുസ്സഹമായിയിക്കൊണ്ടിരിക്കുന്നു. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. 30 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ പൊടിക്കാറ്റാണിത്.

അതിനിടെ, പൊടിക്കാറ്റുമുലം കരിപ്പൂരില്‍നിന്നുള്ള ഗള്‍ഫിലേക്കുള്ള രണ്ട് വിമാന സര്‍വിസ് റദ്ദാക്കി. നിരവധി സര്‍വിസുകള്‍ താളംതെറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ 3.15ന് ദമ്മാമില്‍നിന്ന് കരിപ്പൂരിലെത്തേണ്ട എയര്‍ ഇന്ത്യ വിമാനവും വ്യാഴാഴ്ച രാത്രി കരിപ്പൂരില്‍നിന്ന് ദമ്മാമിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനവുമാണ് റദ്ദാക്കിയത്. റിയാദ്, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ സര്‍വിസുകള്‍ താളംതെറ്റിയിട്ടുണ്ട്.

Loading...

അബൂദബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളും വടക്കന്‍ എമിറേറ്റുകളും പൊടിക്കാറ്റില്‍ മുങ്ങിയതോടെ റോഡ്, വ്യോമ ഗതാഗതത്തിനും തടസ്സം നേരിട്ടു. റോഡുകളും പൊടിയില്‍ മുങ്ങുകയും സമീപത്തെ കെട്ടിടങ്ങളുടെ കാഴ്ചകള്‍പോലും മറയുകയും ചെയ്തു. മുന്നിലുള്ള വാഹനങ്ങള്‍പോലും കാണാന്‍ സാധിക്കാത്തവിധം പൊടി നിറഞ്ഞതോടെ റോഡ് ഗതാഗതത്തിന് പ്രയാസം അനുഭവപ്പെട്ടു.

അബൂദബിയിലും ദുബൈയിലും ഷാര്‍ജയിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദുബൈയില്‍ മാത്രം 135 വാഹനാപകടങ്ങളാണ് വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഉച്ചക്ക് 12 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൗദി തലസ്ഥാനമായ റിയാദില്‍ അന്താരാഷ്ട്ര സ്കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ദുബൈ വിമാനത്താവളത്തിലേക്ക് വന്ന നാല് വിമാനങ്ങള്‍ പൊടിക്കാറ്റ് മൂലം റണ്‍വേ ദൃശ്യമാകാതിരുന്നതിനാല്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അബൂദബി വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തെ പൊടിക്കാറ്റ് കാര്യമായി ബാധിച്ചില്ല.
ദമ്മാമിലേക്കും ബഹ്റൈനിലേക്കുമുള്ള രണ്ട് സര്‍വീസുകള്‍ മോശം കാലാവസ്ഥ കാരണം വൈകി. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റിന്‍െറ തുടര്‍ച്ചയാണ് യു.എ.ഇയില്‍ വീശിയടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

ശ്വാസകോശം സംബന്ധമായ പല രോഗങ്ങള്‍ക്കും മറ്റും പൊടിക്കാറ്റ് കാരണമാകും. കൂടാതെ പൊടിക്കാറ്റുമൂലം മരണം വരെ സംഭവിക്കുകയും ചെയ്യാം. പൊടിക്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ അറബികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട് അവയില്‍ ചിലതു്‌ ചുവടെ ചേര്‍ക്കുന്നു.

1) മൂക്കും വായും മറയ്ക്കുന്ന മാസ്‌ക് ധരിക്കുക

p1

പൊടിക്കാറ്റ് അടിക്കുന്ന സമയത്ത് വെളിയില്‍ നില്‍ക്കുന്നവര്‍മുക്കൂം വായും മൂടുന്ന മാസ്‌കോ ശ്വസന യന്ത്രമോ ധരിക്കുന്നത് നല്ലതായിരിക്കും.ഇനി ഇവയൊന്നും ലഭിയമായില്ലെങ്കില്‍ തുണിയുപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടുക. പൊടി പിടിച്ച് മൂക്കിലെ ശ്ലേഷ്മം വരണ്ടുപോകാതിരിക്കാന്‍ മൂക്കിനുള്ളില്‍ അല്‍പം വാസ്ലിന്‍ പോലുള്ള പെട്രോളിയം ജെല്ലി തേക്കുന്നത് നല്ലതാണ്. പൊടി പടലങ്ങള്‍ ശ്വാസകോശത്തിലേക്ക് കടക്കുന്നത് ഇത് തടയും.

2) കണ്ണുകളെ സംരക്ഷിക്കുക

p2

പൊടിക്കാറ്റില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കുറഞ്ഞത് കണ്ണടയെങ്കിലും ധരിക്കുക. കാറ്റ് കയറാത്ത കൂളിങ്ഗ്ലാസുകളാണ് ഏറ്റവും ഉചിതം. ശേഷം തലയും ചെവിയും തുണികൊണ്ട് മറക്കുക. ചെവിയിലും തലയിലും പൊടി അടിയാതിരിക്കാന്‍ ഇത് ഉപകരിക്കും.

3) ഉയര്‍ന്ന പ്രദേശങ്ങളില്‍ നില്‍ക്കുക

p3

പൊടിക്കാറ്റ് കനമുള്ളതായതിനാല്‍ ഉയരം കുറഞ്ഞ പ്രദേശത്തായിരിക്കും ഏറ്റവും കൂടുതല്‍ ശക്തിയുണ്ടാകുക. ഉയരം കൂടുംതോറും കാറ്റിലെ പൊടിയുടെ അളവ് കുറയും. ഇടിമിന്നലുള്ള സമയം ഉയരമുള്ള സ്ഥലങ്ങള്‍ നല്ലതല്ല. കാറ്റില്‍ വസ്തുക്കളും മറ്റു അവശിഷ്ടങ്ങളും പാറി വീഴുന്നതുമായ സ്ഥലങ്ങളും ഉപേക്ഷിക്കണം. മരുഭൂമിയില്‍ ഉള്ളവര്‍ ഒട്ടകത്തെ ഇരുത്തിയ ശേഷം അതിന്റെ മറവില്‍ അഭയം തേടാവുന്നതാണ്. പൊടിക്കാറ്റ് അതിജീവിക്കാന്‍ ഒട്ടകത്തിനാവും.

4) പൊടിക്കാറ്റ് അടിക്കുമ്പോള്‍ നിന്നിടത്ത് നിന്നും മുന്നോട്ടോ പിന്നോട്ടോ പോകരുത്. കാറ്റ് ഒന്ന് അടങ്ങിയ ശേഷം മാത്രം മാറുക.

p4

5) വീട്ടിലോ മുറിക്കകത്തോ തങ്ങുക

p99

 

ജനലുകളും വാതിലുകളും ഭദ്രമായി അടച്ച ശേഷം മുറിക്കകത്ത് തങ്ങുന്നതാണ് ഏറ്റവും നല്ലത്.

6) വാഹനം ഓടിച്ചുപോകുക (കാറ്റ് വാഹനത്തെക്കാള്‍ പിന്നിലാണെങ്കില്‍)

p5

വാഹനമോടിക്കുമ്പോള്‍ പിന്നില്‍ പൊടിക്കാറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് നിങ്ങളുടെ വാഹനവുമായി അകലത്തിലാണെങ്കില്‍ വാഹനം വേഗതയില്‍ ഓടിച്ച് പേകുക. പൊടിക്കാറ്റിന്റെ ശരാശരി ദൂരം മണിക്കൂറില്‍ 75 കിലോമീറ്ററാണ്. ഇതിലും കുറവായിരിക്കും സാധാരണ ഗതിയില്‍. അപകടമേഖലയല്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഇത് അവലംഭിക്കുക.

7) വാഹനം നിര്‍ത്തിയിടുക

p7

പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച്ച കുറയും. ഈ സമയത്ത് വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും. പൊടിക്കാറ്റില്‍ വാഹനം അകപ്പെട്ടാല്‍ ഒന്നുകില്‍ സുരക്ഷിത സ്ഥലത്ത് കാര്‍ നിര്‍ത്തിയിടുക. ഹെഡ്‌ലൈറ്റുകള്‍ എല്ലാം ഓഫ് ചെയ്യുക. വിന്‍ഡോ അടയ്ക്കുക. പാര്‍ക്കിങ് ബ്രേക്കിടുക. വാഹനത്തിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക.

വാഹനം റോഡിലാണെങ്കില്‍ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്ത് പിന്നിലെ ഹസാര്‍ഡ് ലൈറ്റും ഓണ്‍ ചെയ്ത് സാവധാനത്തില്‍ വാഹനമോടിക്കുക. ഇടക്കിടെ ഹോണും മുഴക്കുക. കാര്‍ റോഡില്‍ നിന്നും സുരക്ഷിതമായൊരിടത്ത് നിര്‍ത്താന്‍ ഇടം കിട്ടിയാല്‍ നിര്‍ത്തിയിടാന്‍ മടിക്കരുത്.

വാഹനം നിര്‍ത്തിയിട്ടാല്‍ ഹെഡ്‌ലൈറ്റടക്കമുള്ളവ ഓഫ് ചെയ്യാന്‍ മറക്കരുത്. റോഡില്‍ ദൂരക്കാഴ്ച്ച കുറവായതിനാല്‍ പിന്നിലുള്ള വാഹനങ്ങള്‍ നിങ്ങളുടെ വാഹനത്തിലെ ലൈറ്റിനെ അനുഗമിച്ച് വരാനിടയുണ്ട്. ഇത് അപകടത്തിനിടയാക്കും.

8) വാഹനത്തിന്റെ ഗ്ലാസ് തുറക്കാതിരിക്കുക.

p8

വാഹനങ്ങളുടെ വിന്‍ഡോ പൂര്‍ണമായും അടച്ചിടുക. വാഹനത്തിലെ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്. എസി ആകാം. ഫാന്‍ പുറത്തുനിന്നുള്ള പൊടിക്കാറ്റ് കാറിന് അകത്തേക്ക് എത്തിക്കും. കാറ്റ് അടങ്ങിയ ശേഷം മാത്രം വാഹനം ഓടിക്കുക.