മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെട്ട മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ തിരിച്ചെത്തി

തിരുവനന്തപുരം. മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയ മലയാളി ഉള്‍പ്പെടെ എട്ട് പോര്‍ നാട്ടില്‍ തിരിച്ചെത്തി. പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് തിരിച്ചെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് എട്ട് ഇന്ത്യക്കാരെ വിട്ടയക്കുവാന്‍ സംഘം തയ്യാറായത്. ഇവരെ മ്യാന്‍മര്‍ തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി.

സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ആദ്യമലയാളിയാണ് വൈശാഖ്. കാട്ടിലൂടെ നടത്തിച്ചും ബോട്ടില്‍ കയറ്റിയുമാണ് ഇവരെ അതിര്‍ത്തിയില്‍ എത്തിച്ചത്. ഇവിടെ നിന്നും സ്വന്തം കയ്യില്‍ ഉണ്ടായിരുന്ന പണം മുടക്കിയാണ് ഇവര്‍ എംബസിയില്‍ എത്തിയത്. തായ്‌ലാഡിലേക്ക് ഡേറ്റ എന്‍ട്രി ജോലിക്കായി പോയ 300 ല്‍ അധികം ഇന്ത്യക്കാര്‍ സായുധ സംഘം മ്യാന്‍മറിലേക്ക് തട്ടിക്കൊണ്ട് പോയതായിട്ടാണ് വിവരം. വിദേശ കാര്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

Loading...