ഉപതിരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൈവരിച്ച് ബിജെപി. സിപിഎമ്മിന്റെ സിറ്റ്ങ് സീറ്റിലാണ് ബിജെപി വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

സിപിഎം അംഗം തുടര്‍ച്ചയായി യോഗങ്ങള്‍ക്ക് ഹാജരാകാത്തതിനാല്‍ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 286 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 209 വോട്ടും സിപിഎമ്മിന് 164 വോട്ടുമാണ് ലഭിച്ചത്. ആലപ്പുഴ ജില്ലയില്‍ വിവിധ വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാന്‍ സാധിച്ചു.

Loading...

കോഴിക്കോട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായയിരുന്ന വാര്‍ഡ് 1 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് തിരിച്ച് പിടിച്ചത്. മലപ്പുറം നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 31-ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി.