മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു

കുമളി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. സ്പില്‍വേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് ആദ്യ മുന്നറിയിപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. നിലവില്‍ 136.25 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 2274 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 524 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

അതേസമയം പെരിയാര്‍ തീരത്ത് ആശങ്കയ്ക്കുള്ള സാഹചര്യമില്ല. മഴ മാറി നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.9 അടിയായി. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി.

Loading...

കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ ലഭിച്ച അതിക മഴയാണ് ജലനിരപ്പ് ഉയരുവാന്‍ കാരണം. നിലവില്‍ സെക്കന്‍ഡില്‍ ആയിരം ഘനയടിയില്‍ അധികം വെള്ളം വൈഗയിലേക്ക് എത്തുമ്പോള്‍. 1250 ഘനയടി വെള്ളമാണ് വൈഗയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്.