ജോലി കിട്ടാതെ എഞ്ചിനീയർമാർ, ജീവിക്കാൻ മീൻ കച്ചവടം വരെ

കേരളത്തിൽ ഒരു വർഷം പപഠിച്ചിറങ്ങുന്ന എഞ്ചീയർമാർ എത്ര എന്നോ..അര ലക്ഷത്തിലധികം. കാൽ ലക്ഷത്തോളം പേർ സംസ്ഥാനത്തിനു പുറത്ത് പോയും പഠിച്ചിറങ്ങുന്നു. ഇത്ര പേർക്ക് എവിടെ നിന്നും തൊഴിൽ ലഭിക്കും. വിദേശ രാജ്യത്ത് തൊഴിൽ ലഭിക്കാൻ സാധ്യത വളരെ കുറവ്. കാരണം അവിടുത്തേ സാങ്കേതിക മികവും ഭാഷാ മികവും ഒന്നും പഠിച്ചിറങ്ങുന്നവർക്കില്ല. ഫലമോ ബംഗാളികൾക്ക് നാട്ടിൽ പണി ഉണ്ട്. ഒരു മില്യൺ രൂപ വരെ മുടക്കി പഠിച്ച എഞ്ചീയറിങ്ങ് പിള്ളേർക്ക് ജോലിയില്ല. സങ്കടകരമായ ഈ ദുരവസ്ഥ എല്ലാവരും അറിയണം. രക്ഷിതാക്കളും വിദ്യാർഥികളും മനസിലാക്കണം. ഈ രംഗത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മിഡിലീസ്റ്റിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനും, മാധ്യമ പ്രവർത്തകനുമായ ഡഗ്ളസ് ജോസഫ് തയ്യാറാക്കിയ റിപോർട്ട്.

പണിയില്ലാതെ ‘എന്ജിനിയര്‍മാര്‍’; ശമ്പളം കൂലിപ്പണിക്കാരെക്കാള്‍ കുറവ്.

Loading...

”ഒരു വീട്ടില്‍ ഒരു എഞ്ചിനീയര്‍” എന്ന നിലയില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുടെ
എണ്ണത്തില്‍ വന്‍ കുതിപ്പാണ്. പണ്ട് കേരളത്തില്‍ നഴ്‌സുമാരെയും, എം. ബി, എ
ക്കാരെയും മുട്ടിയിട്ടു നടക്കാന്‍ പറ്റുന്നില്ല എന്നായിരുന്നെങ്കില്‍ ഇന്നത് ബി, ടെക്
കാരായിമാറി. നാട്ടില്‍ ജോലി തേടുന്ന പലര്‍ക്കും ലഭിക്കുന്ന ശമ്പളം
വീട്ടുജോലിക്കാരിക്കും, കൂലിപ്പണി ചെയ്യുന്ന ബെഗാളിക്കും കിട്ടുന്നതില്‍
കുറവാണ്. വിസിറ്റ് വിസയില്‍ എത്തി ജോലി തേടി അലയുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിത്യ കാഴ്ച്ചയാണ്. പലരും ഗതികെട്ട് ഓഫീസ് ബോയ് ആയും , ഹോട്ടല്‍ വെയ്റ്റര്‍മാരും,സൂപ്പര്‍ മാര്‍ക്കറ്റ് സെയില്‍സ് മാനായിട്ടും ഒക്കെ തുച്ചമായ ശമ്പളത്തില്‍ തങ്ങളുടെഎഞ്ചിനീയറിംഗ് ഡിഗ്രി നാണക്കേടുമൂലം മറച്ചുവെച്ചു ജോലി ചെയ്യുന്നുണ്ട്.

duglas joseph

ഗള്‍ഫില്‍ ഈ ലേഖകനു അറിയാവുന്ന ഒരു സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി,
വര്‍ഷങ്ങളായി ഫിഷ് മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന തന്റെ പിതാവിന്റെ സഹായി
ആയി ജോലി ചെയ്യുന്നുണ്ട്.സംസ്ഥാനത്തെ എന്ജിനിയറിങ് ബിരുദധാരികളില്‍ 25 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് അടുത്തകാലത്തിറങ്ങിയ പഠന റിപ്പോര്‍ട് ചൂണ്ടിക്കാണിക്കുന്നു.ജോലി കിട്ടുന്ന എന്ജിനിയറിങ് ബിരുദധാരികളില്‍ 66 ശതമാനം പേരും തങ്ങള്‍ പഠിച്ച എന്ജിനിയറിങ് ശാഖയിലെ ജോലികളല്ല ചെയ്യുന്നത് ചെയ്യുന്നത് എന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ എ നിയര്മാര്ക്കിടയിലും എന്ജിനിയറിങ് ബിരുദ വിദ്യാര്ഥികള്ക്കിടയിലും നടത്തിയ പഠനത്തിലാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഈ കണ്ടെത്തലുകളുളളത്.

ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക/  എഞ്ചിനീയറിംഗ് കോളേജുകള്‍ കേരളത്തിൽ പൂട്ടൽ ഭീഷണിയിൽ, പഠിക്കുന്നവരും, പഠിക്കാൻ ആഗ്രഹിക്കുന്നവരും ജാഗ്രത

ചേരാന്‍ കുട്ടികളില്ലാതെ, അടച്ചുപൂട്ടാന്‍ എഞ്ചിനീയറിംഗ് കോളേജുകള്‍

148 എഞ്ചിനീയറിംഗ് കോളേജുകളാണ് ഇന്ന് കേരളത്തിലുള്ളത്. 52211 സീറ്റുകളാണ്
എഞ്ചിനീയറിംഗ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷം എന്‍ജിനിയറിങ്
കോളേജുകളുടെയും നിലനില്‍പ്പ് അപകടത്തിലാണ്.
സ്വാശ്രയ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നെട്ടോട്ടം തുടങ്ങി.ഇലക്ട്രിക്കല്‍
ആന്റ് ഇലക്ട്രോണിക്‌സ് പോലുള്ള പല ബ്രാഞ്ചുകളിലും കുട്ടികളേയില്ല. ഇന്ന് പല
സാശ്രയ എഞ്ചിനീയറിംഗ് കോളേജുകളും കുട്ടികളെ ആകര്‍ഷിക്കാന്‍ ഓഫര്‍ ചെയ്യുന്ന ഫീസും, ഹോസ്റ്റല്‍ നിരക്കും നമ്മുടെ നാട്ടിലെ ചില മുന്തിയ സി. ബി. എസ്. ഇ സ്‌കൂളുകള്‍ ഈടാക്കുന്നതില്‍ കുറവാണ്.

അടച്ചുപൂട്ടാന്‍ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരളത്തിലെ അഞ്ചു
എന്‍ജിനിയറിങ് കോളേജുകളാണ് സാങ്കേതിക സര്‍വ്വകലാശാലയെ സമീപിച്ചത്.
ഇതില്‍ ബിഷപ്പ് കെ.പി യോഹന്നാന്റെ പത്തനംതിട്ട പെരുന്നാട്ടിലെ കാര്‍മല്‍
എഞ്ചിനീയറിംഗ് കോളേജും ഉള്‍പ്പെടുന്നു .കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ
കാലത്ത് അന്‍പതിലധികം എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ അനുമതി
നല്‍കിയതാണ് പ്രതിസന്ധികളുടെ തുടക്കമെന്നാണ് മാനേജുമെന്റുകളുടെ വാദം. ഇതോടെ കേരളത്തില്‍ ആര്‍ട്‌സ് കോളേജുകളുടെ എണ്ണത്തിലുമധികം എന്‍ജിനിയറിങ് കോളേജുകളായി. ഏതാനും വര്ഷങ്ങളായി വിദ്യാര്തഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഭീമമായ തോതില്‍ കുറവ് വന്നതോടെയാണ് കോളേജുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നത്. കോളേജുകള്‍ ആരംഭിച്ച കാലത്ത് വന്‍തുകകള്‍ കോഴ വാങ്ങിയാണ് അന്‍പത് ശതമാനം മാനേജുമെന്റ് സീറ്റുകളില്‍ അഡ്മിഷന്‍ നല്‍കിയത്. ബി. ടെക് പരീക്ഷകളിലെ കൂട്ടത്തോല്‍വിയും, പഠിച്ചിറങ്ങുന്ന എന്‍ജിനിയര്‍മാര്‍ക്കു തൊഴില്‍ ലഭിക്കാത്തതും, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ മാനേജ്‌മെന്റുകള്‍ കനത്ത തലവരി പണവും, ഫീസും ഈടാക്കുന്നതും വിദ്യാര്‍ഥികളെ എഞ്ചിനീറിംഗിന് ചേരുന്നതില്‍നിന്നും പിന്തിരിപ്പിച്ചു.

മാതാപിതാക്കളുടെ പൊങ്ങച്ചവും, പാതി വഴിക്ക് പഠനം ഉപേക്ഷിച്ചവരും
ഈയടുത്ത കാലത്തുവന്ന ഹൈക്കോടതി വിധിയില്‍ രൂക്ഷമായ ഭാഷയിലാണ്
മാതാപിതാക്കളുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായുള്ള നെട്ടോട്ടത്തെ
വിമര്‍ശിച്ചത്.എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാര്‍ക്ക്
സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിന്‍ പയസ് നല്‍കിയ ഹര്‍ജി
തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഈ അഭിപ്രായ പ്രകടനം. ഓരോ വിഷയത്തിലും 10 മാര്‍ക്കാണു മിനിമം യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു . 4 മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങളാണ് ഓരോ വിഷയത്തിലുമുള്ളത്. തെറ്റായ ഉത്തരത്തിന് 1 1 നെഗറ്റീവ് മാര്‍ക്കുണ്ട്. ആകെയുള്ള 120 ചോദ്യങ്ങളില്‍ 80 എണ്ണം ഉത്തരമെഴുതിയ കുട്ടിയുടെ 62 നെഗറ്റീവ് മാര്‍ക്ക് കുറച്ചാലും 10 മാര്‍ക്ക് നേടാനാകും. മിനിമം യോഗ്യതയായ 10 മാര്‍ക്ക് നേടുന്ന കുട്ടികള്‍ പിന്നീടു സിലബസനുസരിച്ചു പഠിക്കാനാകാതെ വരുന്നതോടെ പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി . പ്രവേശന പരീക്ഷ സീറ്റു നിറയ്ക്കാനുള്ള വഴിയായി കാണരുതെന്നും കോടതി അഭിപ്രയപ്പെട്ടു.

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ അഭിരുചിയും
താല്‍പര്യങ്ങളും ബലികഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം
നേടാന്‍ കുട്ടികള്‍ ഭ്രാന്തു പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല.
അഭിരുചിയോ, കഴിവോ ഇല്ലാത്ത കുട്ടികളെ നിര്‍ബന്ധിച്ചു എഞ്ചിനീറിംഗിന്
ചേര്‍ത്തതിന്റെ ഫലമായി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച അനവധി കുട്ടികളുണ്ട്.
പല മാതാപിതാക്കന്മാരും എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ എഞ്ചിനീയരാണെന്നു
മേനി നടിക്കാനായി കലാ കായിക മേഖലകളിലെ കുട്ടികളുടെ മികവും , മാനവിക, ഭാഷാ വിഷയങ്ങളിലെ അവരുടെ അഭിരുചികളും കുരുതികൊടുക്കുന്നു.

രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍
അടിച്ചേല്പ്പിക്കന്‍ ശ്രമിക്കുമ്പോഴാണ് കുട്ടികളുടെ ഭാവി വെള്ളത്തിലാവുന്നത്.
സെമസ്റ്ററുകളില്‍ പല വിഷയങ്ങള്‍ക്കും തോറ്റു, സപ്ലികള്‍ കുന്നു കൂടി നാല് വര്‍ഷം
കൊണ്ടു തീരേണ്ട എഞ്ചിനീയറിംഗ് പഠനം ആറും, എട്ടും വര്‍ഷമായിട്ടും
പൂര്‍ത്തിയാക്കാത്തവര്‍ നിരവധിയാണ്. ചിലര്‍ ഇത് തങ്ങള്‍ക്ക് പറ്റിയ പണിയല്ല
എന്നു മനസിലാക്കി പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചു, മറ്റു കോഴ്സുകള്‍ക്കു
ചേരുന്നു. സമയ നഷ്ടം, മാനഹാനി, ധന നഷ്ടം എന്നിവയാണ് പൊങ്ങച്ചം കാട്ടാന്‍
കുട്ടികളെ എഞ്ചിനീറിംഗിന് തള്ളിവിട്ടതിന്റെ ബാക്കിപത്രം.