മഹാരാഷ്‌ട്ര: ഫാബ്‌ ഇന്ത്യ ഔട്ട്‌ലെറ്റുകള്‍ ഒളിക്യാമറകളുടെ ഒളിത്താവളങ്ങള്‍. സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറികളില്‍ ഇവര്‍ എന്തിനു ക്യാമറകള്‍ സ്ഥാപിച്ചുവെന്നതിനും കൂടാതെ നാളിതുവരെ എടുത്തിട്ടുള്ള ചിത്രങ്ങള്‍ എന്തുചെയ്തു എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനി ഗോവയിലെ ഫാബ്‌ ഇന്ത്യയുടെ ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തിയതിന്‌ പിന്നാലെ മഹാരാഷ്‌ട്രയിലെ ഔട്ട്‌ലെറ്റിലെയും ഒളിക്യാമറ വിവാദം കൊഴുക്കുന്നു. മഹാരാഷ്‌ട്രയിലെ കോലാപൂരിലെ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ വസ്‌ത്രം മാറുന്ന സ്‌ത്രീയുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌. മാര്‍ച്ച്‌ 31നാണ്‌ സംഭവം ഉണ്ടായത്‌. ഇതുമായി ബന്ധപ്പെട്ട്‌ ജീവനക്കാരനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

Loading...

യുവതി വസ്‌ത്രം മാറാന്‍ മുറിയില്‍ കയറിയ ഉടന്‍ കടയിലെ ജീവനക്കാരനായ പ്രകാശ്‌ ആനന്ദ് വാതിലിനടിയില്‍ മൊബൈല്‍ ഫോണിലെ ക്യാമറ ഓണാക്കി വെക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി ഒച്ചവെച്ചപ്പോള്‍ ഇയാള്‍ ഫോണുമെടുത്ത്‌ കടയുടെ ഒരുമൂലയിലേക്ക്‌ മാറി. തുടര്‍ന്ന്‌ ദൃശ്യങ്ങള്‍ കളയുകയും ചെയ്‌തു. എന്നാല്‍ അന്വേഷണ സമയത്ത്‌ ഫാബ്‌ ഇന്ത്യയിലെ സിസിടിവിയില്‍ ഇയാള്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ പോലീസ്‌ കണ്ടെടുത്തു. സ്‌ത്രീയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഐപിസി 354 വകുപ്പ്‌ പ്രകാരം പൊലീസ്‌ കേസെടുത്തു. ഏപ്രില്‍ ഒന്നിന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഫാബ്‌ ഇന്ത്യയിലെ ഒളിക്യാമറ കണ്ടെത്തിയത്‌. ഗോവയിലെ കാന്‍ഡോളിം എന്ന സ്‌ഥലത്തെ പ്രമുഖ വസ്‌ത്രാലയത്തിലെത്തി തുണി വാങ്ങിയ ശേഷം അത്‌ ഇട്ടു നോക്കാനുളള മുറിയില്‍ കയറിയപ്പോഴാണ്‌ അവിടെ ഒളിക്യമാറ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ മന്ത്രിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. വസ്‌ത്രം മാറുന്ന മുറിയില്‍ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പെടാത്ത രീതിയിലായിരുന്നു ക്യാമറ.

fabindia

ഹാബ് ഇന്ത്യ മാനേജ്മെന്റിന്റെ അറിവോടെയല്ല ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കമ്പനി മാനേജ്മെന്റ് അവകാശപ്പെടുന്നത്. എന്നിരുന്നാലും അവര്‍ക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല എന്നതാണ് വസ്തുത.

തുണിക്കടയില്‍ ഒളിക്യാമറ: നാല്‌ ജീവനക്കാര്‍ക്ക്‌ ജാമ്യം; കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറെ ചോദ്യം ചെയ്യും

പനജി: വസ്‌ത്രവ്യാപാര സ്‌ഥാപനത്തില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ അറസ്‌റ്റിലായ നാല്‌ പേര്‍ക്ക്‌ ജാമ്യം ലഭിച്ചു. ഫാബ്‌ ഇന്ത്യ എന്ന വസ്‌ത്രവ്യാപാര സ്‌ഥാപനത്തിലെ നാല്‌ ജീവനക്കാരാണ്‌ ഇന്നലെ അറസ്‌റ്റിലായത്‌. ഫാബ്‌ ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവിനെയും പോലീസ്‌ ചോദ്യം ചെയ്യും. ഇയാള്‍ക്ക്‌ നോട്ടീസ്‌ അയച്ചതായി ഗോവ പോലീസ്‌ അറിയിച്ചു. എന്നാല്‍ തനിക്ക്‌ നോട്ടീസ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വില്യം ബിസെലിന്റെ വാദം.

സംഭവുമായി ബന്ധപ്പെട്ട്‌ ഫാബ്‌ ഇന്ത്യയുടെ വനിതാ സ്‌റ്റോര്‍ മാനേജരെയും പോലീസ്‌ തെരയുന്നുണ്ട്‌. ഇവര്‍ ഒളിവിലാണ്‌. കടയില്‍ മോഷണം തടയുന്നതിന്‌ വേണ്ടി സ്‌ഥാപിച്ച ക്യാമറയാണ്‌ സ്‌മൃതി ഇറാനിയുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന്‌ ഫാബ്‌ ഇന്ത്യയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. കോടതിയില്‍ പ്രത്യേകം സജ്‌ജമാക്കിയ മോണിറ്ററില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഫാബ്‌ ഇന്ത്യ ഈ വാദം ഉന്നയിച്ചത്‌. ഉന്നത ബന്ധമുള്ള കേസായതിനാലാണ്‌ പ്രതികള്‍ക്കെതിരെ ശക്‌തമായ വകുപ്പുകള്‍ ചുമത്തിയതെന്നും ഫാബ്‌ ഇന്ത്യ കോടതിയില്‍ ആരോപിച്ചു.

ഫാബ്‌ ഇന്ത്യയുടെ ഔട്ട്‌ലെറ്റ്‌ എത്രയും വേഗം അടച്ചുപൂട്ടണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ചയാണ്‌ സ്‌മൃതി ഇറാനി തുണിക്കടയില്‍ ഒളിക്യാമറ കണ്ടെത്തിയത്‌.