ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം: വൈറൽ കുറിപ്പ്

ഉത്രയുടെ മരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ചചെയ്ത പ്രധാന വിഷയം. ഒന്നിച്ച് ജീവിക്കേണ്ടവന്റെ കൂടെ രാത്രിയിൽ അവൾ കിടന്നപ്പോൾ പിറ്റേന്നത്തെ പകൽ കാണില്ലെന്ന സത്യം അവൾ ചിന്തിച്ചു കാണില്ല. ഭർതൃ​​​​ഗ്രഹത്തിൽ മകൾ സന്തോഷത്തോടെയിരിക്കണം എന്ന പ്രതീക്ഷവെച്ച് ലക്ഷക്കണക്കിന് സ്വത്ത് സ്ത്രീധനമായി കൊടുക്കുന്ന മാതാപിതാക്കൾക്ക് ഈയൊരു അനുഭവം പാഠമാകണം. സ്ത്രീ തന്നെയാണ് ധനമെന്ന് നമ്മുടെ ക്രാന്ത​ദർശികളായ പൂർവ്വീകർ പറഞ്ഞു വെച്ചത് ഇവിടെ മനസ്സിരുത്തി ചിന്തിക്കണം. വിവാഹം ചെയ്ത് അയച്ചവർ അവരുടെ ഭർതൃ​ഗ്രഹത്തിൽ അസ്വസ്ഥരാകുന്നുണ്ടെങ്കിൽ മാതാപിതാക്കൾ അത് ശ്രദ്ധവെച്ച് വേണ്ട നടപടിയെടുക്കണം. സുരേഷ് സി പിള്ള എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകൾ മകളെ വിദ്യഭ്യസം ചെയ്ത് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുക. നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.
വിവാഹം അവളുടെ ഇഷ്ടങ്ങൾക്ക് വിടുക. വിവാഹം കഴിഞ്ഞാലും അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക. “എപ്പോൾ വന്നാലും നിനക്ക് ഈ വീട്ടിൽ താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക ഇതൊക്കെയാണെന്നും തന്റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.

Loading...

സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

“പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം.
” ട്വിറ്ററിൽ നീണ്ട കാലം ഓടിക്കൊണ്ടിരുന്ന ഒരു # (ഹാഷ് ടാഗ്) ആണ്. മുകളിൽ പറഞ്ഞത്.
തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഡൊമസ്റ്റിക് വയലൻസിന് വിധേയമായി ജീവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സ്ത്രീ ഗ്രൂപ്പുകൾ ഉണ്ടാക്കിയതാണ്.
ഇന്ന് രാവിലെ ന്യൂസ് കാണുമ്പോൾ ശ്രദ്ധിച്ചത് 25 വയസ്സുള്ള യുവതിയെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്റെ വാർത്തയാണ്.
ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകൾ
മകളെ വിദ്യഭ്യസം ചെയ്ത് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുക.
നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.
വിവാഹം അവളുടെ ഇഷ്ടങ്ങൾക്ക് വിടുക.
വിവാഹം കഴിഞ്ഞാലും അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക.
“എപ്പോൾ വന്നാലും നിനക്ക് ഈ വീട്ടിൽ താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക ഇതൊക്കെയാണ്.
ഓർക്കുക ‘വിവാഹ ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം’ എന്ന ട്വിറ്റർ ഹാഷ് ടാഗ്.