തെരുവ് നായകളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ തോക്കെടുത്ത് പിതാവ്

കാസര്‍കോട്. സംസ്ഥാനത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കുട്ടികളെ മദ്രസയിലേക്ക് എത്തിക്കുവാന്‍ തോക്കുമായി പിതാവ്. കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറാണ് കുട്ടികളുടെ രക്ഷയ്ക്കായി തോക്ക് എടുത്തത്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമായതിനാല്‍ കുട്ടികള്‍ പുറത്ത് പോകുവാന്‍ കൂട്ടാക്കാറില്ലെന്നും. കുട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ഭാഷണിയാണ് തെരുവ് നായകള്‍ ഉയര്‍ത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കുട്ടികള്‍ മദ്രസയില്‍ പോകുവാന്‍ പേടിയാണെന്ന് പറഞ്ഞതോടെ സമീര്‍ കുട്ടികളെ തെരുവ് നായകളില്‍ നിന്നും സംരക്ഷിക്കുവാന്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് കൂട്ട് പോകുകയായിരുന്നു. ഈ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ ചര്‍ച്ചയാണ്. മറ്റ് ഒരു മാര്‍ഗവും ഇല്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും സമീര്‍ പറയുന്നു.

Loading...

സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നതോടെ കുട്ടികള്‍ക്കും പുറത്ത് പോകുവാന്‍ പേടിയായിരുന്നു. പ്രദേശത്ത് ഒരു കുട്ടിയെ തെരുവ് നായ ആക്രമിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ മദ്രസയില്‍ പോകുവാന്‍ തയ്യാറായിരുന്നില്ല. സമീപവീടുകളിലെ കുട്ടികളും സമീറിന്റെ വീട്ടില്‍ എത്തി എല്ലാവരും ഒരുമിച്ചാണ് മദ്രസയിലേക്ക് പോകുന്നത്. 15 ഓളം കുട്ടികള്‍ക്കാണ് സമീര്‍ സുരക്ഷ ഒരുക്കുന്നത്.

തോക്കുമായി കുട്ടികള്‍ക്ക് ഒപ്പം നടക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടികള്‍ക്ക് ദൈര്യം ലഭിച്ചുവെന്ന് സമീര്‍ പറയുന്നു. വിഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് സമീറിനെ വിളിക്കുന്നത്. തെരുവ് നായശല്യം രൂക്ഷമായതോടെ ആര്‍ക്കും പുറത്ത് ഇറങ്ങുവാന്‍ കവിയാത്ത സ്ഥിതിയാണ്. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഇതുവരെ എടുത്തിട്ടില്ല.