ജാക്‌സണ്‍വില്‍ (ഫ്‌ളോറിഡ): സാമി ഗ്രൈനര്‍ എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ ആരും അറിഞ്ഞെന്നുവരില്ല. എന്നാല്‍ വപ്പും കടിച്ച് മുഷ്ടി ചുരുട്ടിപ്പിടിച്ചും പച്ചയും വെള്ളയും നിറമുള്ള ഒരു കുട്ടിയുടുപ്പുമിട്ട് നില്‍ക്കുന്ന ആ വെള്ളക്കാരന്‍ കൊച്ചുതെമ്മാടിയെ ആരും മറക്കില്ല. അവന്‍ ഇപ്പോഴും ഒരുവയസ്സുകാരന്‍ കുട്ടിയാണെന്നായിരിക്കും എല്ലാവരുടെയും മനസ്സില്‍. എന്നാല്‍ അവനിന്ന് 8 വയസ് പ്രായമായി.

success kid7

Loading...

ഫ്ലോറിഡയില്‍ ജാക്‌സണ്‍വില്ലില്‍ താമസിക്കുന്ന ജസ്റ്റിന്‍ ഗ്രൈനറും (39), ലെനെ ഗ്രൈനറുമാണ് ഇവന്റെ മാതാപിതാക്കള്‍. സക്‌സസ് കിഡ് മീമീ എന്ന പേരില്‍ സുപ്രസിദ്ധനായ അറിയപ്പെടുന്ന ഈ കൊച്ചുഗുണ്ടയുടെ പിതാവിന് ഇപ്പോള്‍ ഒരു കിഡ്നി മാറ്റിവയ്ക്കണം. അത് സാമി ജനിക്കുന്നതിനു മുമ്പായി അദ്ദേഹത്തിനുള്ള ഒരു അസുഖമായിരുന്നു. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്താണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

success kid3

അതിനായി 12,000 ഡോളറാര്‍ ഗ്രൈനര്‍ കുടുംബം ഉണ്ടാക്കേണ്ടതുണ്ട്. മൊത്തം ചിലവിന്റെ എണ്‍പതു ശതമാനം മെഡിക്കെയര്‍ കൊടുക്കും. ബാക്കി വരുന്ന തുകയാണ് ഈ 12,000 ഡോളര്‍. അതുണ്ടാക്കാന്‍ മാതാവ് നോക്കിയിട്ട് യാതൊരു മാര്‍ഗവുമില്ല. ഒടുക്കം ഈ കൊച്ചുതെമ്മാടിയിലേക്ക് തന്നെയായി നോട്ടം. അവന്റെ പേരില്‍ സക്‌സസ് കിഡ് മീ…മീ ഗോ ഫണ്ട് മീ എന്നൊരു കാമ്പയിന്‍ നടത്തി. സംഗതി സൂപ്പര്‍ ഹിറ്റ്. ഒറ്റ ദിവസം കൊണ്ട് 300 പേരില്‍ നിന്നായി 9,000 രൂപ പിരിഞ്ഞു കിട്ടി. ഇപ്പോഴും ആ കാമ്പയിനിലേക്ക് പണമെത്തിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ ചുംബനങ്ങള്‍ ആ കൊച്ചുമിടുക്കന്റെ കവിളിലും. അവന്‍ യഥാര്‍ഥ ജീവിതത്തിലും സക്‌സസ് കിഡ് ആയി!

success kid1