പി ജെ ജോസഫ് സാര്‍, നിങ്ങളാണ് സത്യം. നിങ്ങള്‍ക്ക് നോട്ട് എണ്ണുന്ന സാമഗ്രിയില്ലല്ലോ..?

കണ്ണൂര്‍ : കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റിയന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് റോജസ് രാജിവെച്ചത്.

‘പി ജെ ജോസഫ് സാര്‍, നിങ്ങളാണ് സത്യം. നിങ്ങള്‍ക്ക് നോട്ട് എണ്ണുന്ന സാമഗ്രിയില്ലല്ലോ..? ‘ എന്നായിരുന്നു റോജസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Loading...

ഇന്നലെ ഫെയ്‌സ്ബുക്കിലൂടെയാണ് റോജസ് സെബാസ്റ്റിയന്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജി അറിയിച്ചത്.’ കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നു. ഇനി ഈ പാര്‍ട്ടിയില്‍ പ്രവൃത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും’ കുറിപ്പില്‍ റോജസ് വ്യക്തമാക്കിയിട്ടുണ്ട്