അവസാനം ട്രംപിനും വെക്കേണ്ടി വന്നു മാസ്‌ക്;ചിത്രം പകര്‍ത്തരുതെന്ന് നിര്‍ദേശം

വാഷിങ്ടണ്‍: ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വെക്കേണ്ടി വന്നു മാസ്‌ക്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ട്രംപിന്റെ ഈ ഫോട്ടോ.കൊവിഡ് ലോകത്തെമുഴുവന്‍ പിടിച്ചുകുലുക്കിയപ്പോഴും കേളന്‍ കുലുങ്ങില്ല എന്ന രീതിയിലായിരുന്നു ട്രംപിന്റെ നില്‍പ്പ്. ലോകനേതാക്കളെല്ലാം മാസ്‌ക് ധരിച്ചപ്പോഴും തന്നെ അതിന് കിട്ടില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍. എന്തായാലും അത്രയും വാശിക്കാരനായ ട്രംപും ഒടുവില്‍ മാസ്‌ക് ധരിച്ചതിലെ സന്തോഷത്തിലാണ് ട്രോളന്‍മാര്‍.

സോഷ്യല്‍മീഡിയയിലെങ്ങും ട്രോളോട് ട്രോള്‍. അതേസമയം ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ട്രംപ് അറിയാതെയാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ഫോട്ടോ എടുക്കരുതെന്നായിരുന്നു ട്രംപ് നല്‍കിയ പ്രത്യേക നിര്‍ദേശം. എന്നാല്‍ ട്രംപ് അറിയാതെയായിരുന്നു ഈ ഫോട്ടോ പകര്‍ത്തിയത്. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്ന ഒരു നിര്‍മാണപ്ലാന്റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്‌ക് ധരിച്ചിരുന്നത്.

Loading...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയപ്പോളും ട്രംപ് മാത്രം മാസ്‌ക് ധരിക്കാതെ വാശി കാണിക്കുകയായിരുന്നു. അതേസമയം ട്രംപ് മാസ്‌ക് ധരിച്ചതിന്റെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തെളിവ് വളരെ പെട്ടന്ന് തന്നെ ട്വിറ്ററില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഒരു നേതാവെന്ന നിലയില്‍ മാസ്‌ക് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ട്രംപിന്റെ ആശയത്തോട് മിക്കവരും വിയോജിപ്പ് പ്രകടപ്പിക്കുന്നുണ്ട്. അതേസമയം ട്രംപ് ഇത്രയും വിമുഖത കാണിച്ച ഫോട്ടോ ഓണ്‍ലൈനില്‍ കാണുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും