പാമ്പില്ലാത്ത നാടായ അയര്‍ലാന്റില്‍ 22 കാരന് ആദ്യമായി പാമ്പ് കടിയേറ്റു

ഡുബ്ലിന്: പാമ്പില്ലാത്ത രാജ്യമാണ് അയര്‍ലാന്റ്. എന്നാല്‍ പാമ്പില്ലാത്ത രാജ്യത്ത് ആദ്യമായി 22 വയസ്സുള്ള യുവാവിന് പാമ്പ് കടിയേറ്റു. തലസ്ഥാന നഗരിയായ ഡബ്ലിനിലാണ് സംഭവം. മാരക വിഷമുള്ള പഫ് ആഡ്ഡര്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് ഇയാളെ കടിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നല്‍കിയിരിക്കുകയാണ്. ആദ്യമാണ് അയര്‍ലാന്റിലുള്ള ഒരാള്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ആദ്യമായാണ് ഒരാള്‍ക്ക് ആന്റിവെനം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലാത്ത യുവാവിനെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അയർലൻഡിൽ പാമ്പ് കടി സാധാരണമല്ലാത്തതിനാൽ, അതിനുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമല്ല. അതുകൊണ്ടുതന്നെ പാമ്പ് കടിക്കുള്ള ആന്‍റി വെനം മരുന്ന് ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. ഡുബ്ലിനിലെ നാഷണൽ റെപ്റ്റൈൽ സൂവാണ് ബ്രിട്ടനിലെ ലിവർപുൾ സ്കൂൾ ഓഫ് ട്രോപിക്കൽ മെഡിസിനിൽനിന്ന് മരുന്ന് വരുത്തിച്ചത്. അയർലൻഡിൽ അതിശൈത്യമായതിനാൽ പാമ്പുകടി സാധാരണമല്ല. അതുകൊണ്ടുതന്നെ പലരും പാമ്പുകളെ വളർത്താറുമുണ്ട്. അത്തരത്തിൽ വീട്ടിൽ വളർത്തിയ പാമ്പാണ് 22കാരനായ സെന്‍റ് പാട്രിക്ക് എന്ന യുവാവിനെ കടിച്ചത്.

Loading...

ആഫ്രിക്കയിലും പടിഞ്ഞാറൻ അറേബ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന പഫ് ആഡർ ഉഗ്രവിഷമുള്ള പാമ്പാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അണലിയുമായി സാമ്യതയുള്ള പഫ് അഡാർ വലിയതോതിലുള്ള ആക്രമണസ്വഭാവം കാണിക്കുന്ന പാമ്പുകളാണ്.
കൃത്യമായ ചികിത്സ യഥാസമയം നൽകിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നമോ മരണമോ സംഭവിക്കാമെന്നാണ് സെന്‍റ് പാട്രിക്കിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. പഫ് അഡാർ വിഭാഗത്തിലെ പാമ്പിന്‍റെ വിഷം ശരീരത്തിലെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.

ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മൂലം അയര്‍ലന്‍ഡില്‍ പാമ്പുകളില്ല. എന്നാല്‍ യുവാവിനെ ഇയാളുടെ വളര്‍ത്തു പാമ്പാണ് കടിച്ചത്. രാജ്യത്ത് പാമ്പുകളില്ലാത്തതിനാല്‍ തന്നെ ഇവയെ വളര്‍ത്തുന്നത് പതിവാണ്. ഇത്തരത്തില്‍ ‘പഫ് ആഡ്ഡര്‍’ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് യുവാവ് വളര്‍ത്തിയിരുന്നത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് ‘പഫ് ആഡര്‍’. അയര്‍ലന്‍ഡില്‍ ഒരുകാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് ശാസ്ത്രലോകം കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ജന്മം എടുക്കുന്നത്.

ഗ്വോണ്ടാനലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ആ സമയം അയര്‍ലന്‍ഡ് ഇതിന്റെ ഭാഗമായിരുന്നില്ല. പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അയര്‍ലന്‍ഡ് രൂപം കൊണ്ടത്. ഈ സമയത്ത് അയര്‍ലന്‍ഡ് മഞ്ഞു മൂടി കിടക്കുന്ന പ്രദേശമായിരുന്നു. ബ്രിട്ടനുമായി മഞ്ഞു പാളികള്‍ വഴി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും അയര്‍ലന്‍ഡിലേയ്ക്ക് പാമ്പുകള്‍ എത്തിയില്ല. അയര്‍ലന്റില്‍ നിന്ന് മഞ്ഞുരുകി അനുകൂല സാഹചര്യ രൂപപ്പെട്ടപ്പോള്‍ ബ്രിട്ടനും അയര്‍ലന്‍ഡിനും കടലുള്ളതിനാല്‍ പാമ്പുകള്‍ക്ക് കുടിയേറ്റം അസാധ്യമായി. ഇതോടെ പാമ്പുകളില്ലാത്ത രാജ്യമായി അയര്‍ലന്റ് മാറി. എന്നാല്‍ സെന്റ് പാട്രിക് അയര്‍ലന്റിലെ പാമ്പുകളെയെല്ലാം സമുദ്രത്തിലേക്ക് തുരത്തി എന്നാണ് അയര്‍ലന്റുകാരുടെ വിശ്വാസം. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ നടത്തിയ ഈ പ്രവര്‍ത്തിയോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പ്രദേശമായി അയര്‍ലന്‍ഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.