തിരുവനന്തപുരത്ത് 35 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സ്ക്കൂൾ അഞ്ച് ദിവസം അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരത്ത് 35 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഉച്ചക്കടയിലെ എൽഎംഎസ്എൽപി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്.അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന്, സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.