കൊച്ചിയിൽ ഫുട്ബോൾ ആരാധകർ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചു

കൊച്ചി. നഗരത്തില്‍ പോലീസ് ഉദ്യോഗസ്ഥരോടു ഫുട്‌ബോള്‍ ആരാധകരുടെ ക്രൂരത. കലൂര്‍ സ്റ്റേഡിയം ജങ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചു. അക്രമികള്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കാലില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിന്‍രാജ്, വിപിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണ് സംഭവം. കളി വലിയ സ്‌ക്രീനില്‍ കണ്ട ശേഷം ആളുകള്‍ പിരിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.

Loading...