സംശയരോഗം: സുന്ദരിയായ ഭാര്യയെ മറ്റുള്ളവര്‍ നോക്കുന്നു; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബ്രസീല്‍: സുന്ദരികളായ ഭാര്യമാര്‍ ഉള്ള ഭര്‍ത്താക്കന്മാര്‍ക്ക് മനസ്സമാധാനം വളരെ കുറവായിരിക്കുമെന്നാണ് ഫാമിലി സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയുള്ളവരില്‍ ചിലര്‍ ഒരു തൊഴിലിനും പോകാതെ ഭാര്യയെ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടാറുണ്ട്. അതുപോലെ സൗന്ദര്യം കൂടുതലുള്ള സ്ത്രീകള്‍ക്ക് ജീവിതത്തില്‍ അപകടങ്ങള്‍ കൂടുതലായിരിക്കുമെന്നും പറയപ്പെടുന്നു. അതുപോലൊരു സംഭവമാണിത്. തന്റെ സുന്ദരിയായ ഭാര്യയെ വഴിയെ പോകുന്നവര്‍ കൊതിയോടെ നോക്കുന്നതില്‍ അസൂയമൂത്ത ഭര്‍ത്താവിന്റെ കൊടും ക്രൂരത. തുടര്‍ന്ന് വഴിയാത്രക്കാരുടെ നടപടിയില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ തല കോണ്‍ക്രീറ്റ്‌ തറയില്‍ ഇടിച്ച്‌ തകര്‍ത്തശേഷം മുഖത്തേയ്‌ക്ക് വെടിയുതിര്‍ത്ത്‌ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇന്ന് ലോകമെമ്പാടും ചര്‍ച്ചാവിഷയമാകുന്നു.funk Dancer1

ബ്രസീലിലെ റിയോ ഡി ജനീറോയിലാണ്‌ സംഭവം. നാല്‌ ദിവസങ്ങള്‍ക്ക്‌ മുമ്പായിരുന്നു മില്‍ട്ടണ്‍ വിയേറ സെവെറിയാനോ-സിസേറാ ആല്‍വ്‌സ് ദമ്പതികളുടെ വിവാഹം. നര്‍ത്തകികൂടിയായ സിസേറേയും മില്‍ട്ടണും വീടിന്‌ പുറത്തുള്ള പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുകയായിരുന്നു.

Loading...

Milton Severiano and Cicera Alves

ഇതിനിടയില്‍ സിസേറോയുടെ സൗന്ദര്യം സമീപത്തെ റോഡിലൂടെ പോകുന്നവര്‍ ആസ്വദിക്കുന്നത്‌ മില്‍ട്ടന്റെ ശ്രദ്ധയില്‍പെട്ടു. funk Dancer3കാഴ്‌ചക്കാരുടെ നോട്ടം സിസേറോ ആസ്വദിക്കുന്നുണ്ടെന്ന തോന്നല്‍ മില്‍ട്ടണില്‍ പിടിപെട്ടതോടെ ഇയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. കുപിതനായ മില്‍ട്ടന്‍ തന്റെ ഭാര്യയുടെ തലപിടിച്ച്‌ അടുത്തുള്ള കോണ്‍ക്രീറ്റ്‌ തറയില്‍ ആഞ്ഞിടിപ്പിച്ചു. 11 തവണ ഇയാള്‍ സിസേറോയുടെ തല ഇത്തരത്തില്‍ തറയിലിടിപ്പിച്ചതായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വ്യക്‌തമാണ്‌. തലതകര്‍ന്ന്‌ സിസേറോ ചോരയില്‍ കുളിച്ച്‌ കിടക്കുന്നത്‌ കണ്ടിട്ടും മില്‍ട്ടന്റെ ദേഷ്യ ശമിച്ചില്ല. വീടിനകത്തേയ്‌ക്ക് തിരികെപ്പോയ മില്‍ട്ടണ്‍ കൈത്തോക്കുമായി തിരികെയെത്തി. തുടര്‍ന്ന്‌ സിസേറോയുടെ മുഖത്തേയ്‌ക്ക് അഞ്ചുതവണ വെടിവയ്‌ക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്‌.

funk Dancer2യൗല ഡാസ്‌ ഗോസ്‌റ്റോസ്യുഡാസ്‌ എന്ന പ്രദേശത്തെ നൃത്ത സംഘത്തിലെ അംഗമാണ്‌ കൊല്ലപ്പെട്ട സിസേറോ. ഇതുകൊണ്ടുതന്നെ നാട്ടില്‍ സിസേറോയ്‌ക്ക് നിരവധി ആരാധകരുമുണ്ട്‌. കാണുന്നവരൊക്കെ ആരാധനയോടെ ഇവരെ നോക്കുന്നത്‌ വിവാഹത്തിന്‌ മുമ്പും മില്‍ട്ടണ്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല. സിസേറ ഒരു വേശ്യ ആയതിനാലാണ്‌ മറ്റുള്ളവര്‍ ഇവരെ കൊതിയോടെ നോക്കുന്നതെന്നായിരുന്നു മില്‍ട്ടന്റെ ധാരണ. ഇതാണ്‌ പിന്നീട്‌ കൊലപാതകത്തിലേക്കും നയിച്ചത്‌. കൊലപാതകത്തിന്‌ ശേഷം അയല്‍വാസിയുടെ കാറില്‍ കയറി രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടി. മില്‍ട്ടണ്‍ സഞ്ചരിച്ച കാറില്‍ നിന്നും നാല്‌ തോക്കുകളും ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും പിടിച്ചെടുത്തതായി പോലീസ്‌ അറിയിച്ചു.

ഈ വീഡിയോയില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ട് നിങ്ങളുടെ യുക്തിക്കനുസരിച്ച് കാണുക: