സരിത ജോസ് കെ. മാണിയുടെ ഡെല്‍ഹിയിലുള്ള ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശക: പി.സി ജോര്‍ജ്

തിരുവനന്തപുരം: ജോസ് കെ. മാണിയെയും സരിതയെയും കുറിച്ച് കൂടുതല്‍ തെളിവുകളുമായി പി.സി ജോര്‍ജ് രംഗത്ത്. സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഡൽഹിയിൽ ജോസ് കെ. മാണിയുടെ ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശകയായിരുന്നെന്ന് പി.സി. ജോർജ്. തെളിവുസഹിതം ഇക്കാര്യങ്ങള്‍ സോളാർ കമ്മിഷനു മുന്നിൽ ഇന്ന് മൊഴി നല്‍കി. കൂടാതെ സരിതയെ കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെടുത്തിയത് ആന്റോ ആന്റണിയും ജോസ് കെ. മാണിയുമാണെന്നും ജോർജ് ആരോപിച്ചു.

സരിത പത്രസമ്മേളനത്തിൽ ഉയർത്തികാട്ടിയ കത്തും താൻ വായിച്ച കത്തും ഒന്നുതന്നെയാണ്. ആർ.ബാലകൃഷ്ണപിള്ള സോളാർ കമ്മിഷനുമുമ്പിൽ സരിതയുടെ കത്തിലുണ്ടെന്ന് പറഞ്ഞകാര്യവും ഒന്നുതന്നെയാണ്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കെതിരെയും ജോർജ് കമ്മിഷനുമുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. 60,000 കോടി രൂപ സംഭരിക്കാൻ രാഷ്ട്രീയ നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സോളാർ കേസിന് വഴിവച്ചതെന്നും ജോർജ് മൊഴി നൽകി. സോളാർ കമ്മിഷൻ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോർജ് മൊഴി നല്‍കിയത്.

Loading...