ടി.ഒ.സൂരജ് പ്രശ്നക്കാരന്‍: മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് പ്രശ്നക്കാരനാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂരജിന്‍റെ കാലത്തെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നിയമാനുസൃതം നടപടി തുടരും. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാം. മരാമത്ത് പണിക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് തെറ്റാണ്. പാലം പണിയുന്നതിന് മുമ്ബ് മുന്‍കൂറായി കരാര്‍ കമ്ബനിക്ക് പണം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Loading...

പാലാരിവട്ടം ​മേല്‍പാലം നിര്‍മാണ ചുമതലയുള്ള സ്വകാര്യകമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞി​ന്‍റേതായിരുന്നെന്ന്​ ടി.ഒ. സൂരജ്​ ഹൈകോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറിവോടെയായിരുന്നെന്നും ടി.ഒ സൂരജ് ചൂണ്ടിക്കാട്ടിയിരുന്നു.