ജി.സുധാകരൻ സ്ത്രീയേ അപമാനിച്ചു,കേസെടുത്തു, മറ്റൊരു രാജിയിലേക്കോ

ഇടത് മന്ത്രി സഭയിൽ ഒരു മന്ത്രിയുടെ രാജിക്ക് കൂടി കളം ഒരുങ്ങാൻ സാധ്യതയുള്ള വലിയ ഒരു വാർത്തയിലേക്കാണ്‌ പോകുന്നത്. മന്ത്രി ജി.സുധാകരൻ സ്ത്രീയേ ആക്ഷേപിച്ചു എന്നും സ്ത്രീത്വത്തേ അപമാനിച്ചു എന്നും ഉള്ള പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അസാധാരണമായ കോടതി ഉത്തരവ്‌ ശരിക്കും ഇടത് മന്ത്രി സഭയേ തന്നെ ഞെട്ടിച്ചിരിക്കുകയാണ്‌.ഭരണഘടനാ പദവി നിർവഹിക്കുന്ന ഒരു മന്ത്രിക്കെതിരെ കേസെടുക്കാൻ ഗവർണ്ണറുടെ പോലും അനുമതി ആവശ്യമാണ്‌. എന്നാൽ വിഷയം ക്രിമിനൽ കുറ്റകൃത്യം ആയതിനാൽ കോടതി കടുത്ത നടപടി പ്രഖ്യാപിക്കുകയായിരുന്നു.ഏറ്റവും പ്രധാനം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാനും സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടത്. അതായത് പാർട്ടിക്ക് ഉള്ളിൽ നിന്നു തന്നെയാണ്‌ പരാതി എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.

മാര്‍ച്ച് 29-നു സുധാകരന്‍ ഹാജരാകണം. കോടതി മന്ത്രിക്കെതിരേ സമൻസ് അയച്ചിരിക്കുകയാണ്‌. മന്ത്രി കോടതിയിൽ സ്ത്രീത്വത്തേ അപമാനിച്ചതിൽ ഹാജരാകണം. ഇടത് മന്ത്രി സഭയേ ആകെ പിടിച്ചുലക്കാവുന്ന വിഷയമാകും ഇത്. മാത്രമല്ല വനിതാ മതിൽ തുടങ്ങി യുവതീ പ്രവേശനം വരെ എത്തിച്ച വൻ വിവാദങ്ങളിൽ സി.പി.എം ഉയർത്തിയ സ്ത്രീ ശാക്തീകരണത്തിന്റെ ശോഭ കെടുത്തുന്ന സംഭവമാണിത്.സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയുടെ സ്വകാര്യ അന്യായത്തിലാണു നടപടി. 2016 മാർച്ചിൽ ഒരു റോഡ് ഉദ്ഘാടനത്തിനു വേണ്ടത്ര ആളെ കൂട്ടിയില്ലെന്നു പറഞ്ഞ് സമ്മേളനത്തിൽ വച്ച് ഉഷ സാലിയെ മന്ത്രി അപമാനിച്ചെന്നാണു പരാതി.

Loading...

സംഭവത്തിനു പിന്നാലെ ഉഷയെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. അതായത് പാർട്ടി പോലും ക്രൂരമായി പെരുമാറി. പോലീസിൽ കേസ് കൊടുത്തിട്ട് പോലീസിൽ നിന്നും ഈ സ്ത്രീക്ക് നീതി കിട്ടിയിരുന്നില്ല. മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴയും മുൻ കോപവും പലപ്പോഴും കേരളം കണ്ടിട്ടുള്ളതാണ്‌. തന്ത്രിയേ വരെ പരിഹസിച്ചിരുന്നു. തന്ത്രിമാർ അടിവസ്ത്ര മിടാതെ നടക്കുന്നു എന്നും കൂടാതെ രൂക്ഷമായ പ്രയോഗവും തന്ത്രിക്കെതിരെ നടത്തിയിരുന്നു. ഏതായാലും മന്ത്രിക്ക് ഇത് കലികാലമോ ശനി ദിശയോ കാത്തിരുന്ന് കാണാം