ജോര്‍ജിന്റെ കത്തുകണ്ട് ഞെട്ടിപ്പോയി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാണിക്കെതിരെ ജോര്‍ജ്‌ നല്‍കിയ കത്തു കണ്ട് ഞെട്ടിപ്പോയി. ഇക്കാര്യങ്ങളൊന്നും ജോര്‍ജ്‌ മുമ്പ്‌ തന്നോടു പറഞ്ഞിട്ടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞഞ്ഞു. കൂടാതെ യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഇതുവരെ 1,903 മലയാളികളെ തിരികെയെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യെമനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന കാരണത്താല്‍ മലയാളി നഴ്സുമാരെ മടക്കി അയക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും വിദൂര ഗ്രമങ്ങളിലുള്ളവര്‍ക്കു സനയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു മുന്നോട്ടു പോകാനാണു സര്‍ക്കാര്‍ ശ്രമമെന്നും യെമനില്‍ നിന്നും തിരികെയെത്താനാഗ്രഹിക്കുന്ന അവസാനത്തെയാളെയും തിരികെ കൊണ്ടുവരും. കൂടാതെ യെമനില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങിയ മറ്റു സംസ്ഥാനക്കാര്‍ക്കും 2,000 രൂപ വീതം നല്‍കിയെന്നും അദേഹം പറഞ്ഞു.

Loading...

പി.സി. ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തുനിന്നും പുറത്താക്കിയതു കീഴടങ്ങലല്ലെന്നും മുന്നണിയിലെ പൊതുതത്വം പാലിക്കുക മാത്രമാണു ചെയ്‌തത്. സംസ്ഥാനത്തുണ്ടായ വിവാദങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചെയ്‌തു തീര്‍ക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാതിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിനെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു.