ഗിരിരാജ് സിങ് സോണിയാ ഗാന്ധിയോട് മാപ്പപേക്ഷിച്ചു

ന്യൂഡെല്‍ഹി: സോണിയഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ക്ഷമചോദിച്ചു. രാജീവ്‌ഗാന്ധി വെള്ളക്കാരിയായ സോണിയയ്ക്കു പകരം നൈജീരിയക്കാരിയെ കല്യാണം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ അവരുടെ നേതൃത്വത്തെ അംഗീകരിക്കുമോയെന്നതായിരുന്നു സിങിന്റെ പരാമര്‍ശം. നൈജീരിയന്‍ എംബസ്സിയെ വരെ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.