ജനതാദള്‍ (യു) യു.ഡി.എഫ് വിടുന്നു

തിരുവനന്തപുരം: ഒക്ടോബറോടെ ജനതാദള്‍ (യു) യു.ഡി.എഫ് വിടുമെന്ന് റിപ്പോര്‍ട്ട്. തദ്ദേശതിരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു) യു.ഡി.എഫ് വിടുമെന്നും കഴിഞ്ഞ ജെ.ഡി.യു യോഗത്തില്‍ അതിനുള്ള ധാരണയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന ജെ.ഡി.യു യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.

ജനതാപരിപാറിലെ കക്ഷികള്‍ തമ്മില്‍ ലയനം കഴിഞ്ഞുവെങ്കിലും ഒറ്റപാര്‍ട്ടിയായി മാറിയതിനുശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും ലയനശേഷമുള്ള പ്രക്രിയകള്‍ അതേ നിലപാടില്‍ നില്‍ക്കുകയാണ്. നവംബറില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിന് മുമ്പ് മാത്രമേ ഈ പ്രക്രിയ പൂര്‍ണ്ണമാകുകയുള്ളു. അതോടെ സംസ്ഥാനത്തെ ജനതാദളുകളും ഒന്നാകും. ഇതോടൊപ്പം മുന്നണിമാറ്റവും സംഭവിക്കുമെന്നാണ് കരുതുന്നത്.

Loading...

യെച്ചൂരി നേതൃത്വത്തില്‍ വന്നതുകൊണ്ടുതന്നെ സി.പി.എമ്മുമായി ഇനി സഹകരിക്കുന്നതില്‍ വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ് ദേശീയതലത്തിലുള്ള നിലപാട്. അതുപോലെ ഇവിടെ കോടിയേരിയുടെ സാന്നിദ്ധ്യം വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ഇതിനാല്‍ ഇടതുമുന്നണിയുമായി ഒരു ഐഖ്യത്തിനായിരിക്കും ജനതാദള്‍ ശ്രമിക്കുകയെന്നാണ് അറിയുന്നത്.