ഇങ്ങനെയും ഒരു മന്ത്രി: മന്ത്രിയുടെ മക്കള്‍ക്ക് ആഡംബരങ്ങള്‍ ഇല്ലാതെയൊരു താലികെട്ട്

മധ്യപ്രദേശ്: മന്ത്രിയുടേ മക്കള്‍ക്ക് സാധാരണക്കാരോടൊപ്പം ഒരു വിവാഹമൊ? ഇക്കാലത്ത് ആലോചിക്കാന്‍ പ്രയാസം. എന്നാല്‍ വെറും സാധാരണക്കാരന്റെ ചിന്താഗതിയുള്ള സ്ഥാനമാങ്ങളും പണവും കാണുമ്പോള്‍ മനുഷ്യത്വം മറക്കാത്ത ഒരു മന്ത്രിയും നമ്മുടെ ഭാരതത്തില്‍ ഉണ്ട്. അതും ഒരു എം.എ.എയുടെയും ഡോക്ടറുടെയും വിവാഹം. തന്റെ മകളുടെയും മകന്റെയും വിവാഹം സമൂഹവിവാഹച്ചടങ്ങില്‍ വച്ചു നടത്താനാണ് ഈ മന്ത്രി ഉദ്ദേശിക്കുന്നത്. മധ്യപ്രദേശ്‌ മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ്‌ തന്റെ മക്കളുടെ വിവാഹം ഇപ്രകാരം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗര്‍ഹക്കോട്ടയില്‍ 22നു നടക്കുന്ന സമൂഹവിവാഹത്തില്‍ ഇവരുടെ വിവാഹം നടക്കും. മന്ത്രിയുടെ മകന്‍ അഭിഷേക്‌ എം എല്‍ എയാണ്‌, മകള്‍ അവന്തിക ഡോക്‌ടറാണ്‌ ഇവരുടെ വിവാഹമാണ്‌ ഗോപാല്‍ സമൂഹവിവാഹച്ചടങ്ങില്‍ നടത്തുന്നത്‌. 1,200 ദമ്പതികളാണ്‌ ചടങ്ങില്‍ വിവാഹിതരാവുക.