തമിഴ്‌നാടിന് അര്‍ഹമായ വെള്ളം കിട്ടണം; കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു

ചെന്നൈ. തമിഴ്‌നാടിന് അര്‍ഹമായ വെള്ളം കിട്ടാനായി കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടതായി എല്‍ടിടിഇ അനുകൂല നീക്കത്തിന്റെ പേരില്‍ പിടിയിലായ യുവാക്കളുടെ മൊഴി. ഇതിനായി വേള്‍ഡ് തിഴ് ജസ്റ്റിസ് കോടതി എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇവര്‍ സമ്മതിച്ചു. സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നാടന്‍ തോക്ക് കൈവശം വച്ചതിന് പിടിയിലായ ഇവരുടെ താമസസ്ഥലത്ത് നിന്ന് സയനൈഡിന് പകരം വിഷമായി ഉപയോഗിക്കുന്ന ചെടികളും വിത്തുകളും കണ്ടെത്തി. കഴിഞ്ഞ 7ന് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇരുവരും വീട് വാടകയ്ക്ക് എടുത്ത് ആയുധ നിര്‍മ്മാണവും നടത്തിയിരുന്നു.

സേലത്തും ശിവഗംഗയിലും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും നേരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍, എല്‍ടിടിഇയുമായിു ബന്ധമുള്ള സിഡി, പുസ്തകങ്ങള്‍, കൊല്ലപ്പെട്ട എല്‍ടിടി നേതാക്കളുടെ ചിത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.

Loading...

തമിഴ്പുലികള്‍ തിരിച്ച് വരവിന് ശ്രമിക്കുന്നാതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മയക്കുമരുന്ന്, ആയുധക്കെടത്ത്, സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതില്‍ തമിഴ്പുലികള്‍ പണം സ്വരപിക്കുന്നതായാണ് എന്‍ഐഎ പറയുന്നത്.