നൊബേല്‍ പ്രൈസ് ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

ലൂബെക്ക് (ജെര്‍മനി): പ്രമുഖ സാഹിത്യകാരനും നൊബേല്‍ പ്രൈസ് ജേതാവുമായ ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. അദ്ദേഹത്തിന്റെ ‘ദി ടിന്‍ ഡ്രം’ എന്ന നോവലിനാണ് നൊബേല്‍ പ്രൈസ് ലഭിച്ചത്. കവി, നാടകകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ലൂബെക്കിലുള്ള ഒരു ക്ലിനിക്കില്‍ ആയിരുന്നു അന്ത്യം.