സി ഡിറ്റിലെ ബന്ധുനിയമനം; സര്‍ക്കാരിന്റെ ചെവിക്ക് പിടിച്ച് ഹൈക്കോടതി

സിഡിറ്റില്‍ നടത്തിയ ബന്ധുനിയമനത്തില്‍ സര്‍ക്കാരിന്റെ ചെവിക്ക് പിടിച്ച് ഹൈക്കോടതി. മുന്‍ എംപിയും സിപിഎം നേതാവുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മതിയായ യോഗ്യതകള്‍ പോലുമില്ലാത്ത ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി ഡിറ്റ് ഡയരക്ടറാക്കിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറ്റത് മുതല്‍ തുടരുന്ന ബന്ധു നിയമന വിവാദങ്ങള്‍ വീണ്ടും കോടതി കയറുകയാണ്. നിയമനം സി-ഡിറ്റ് നിയമാവലി അനുസരിച്ചുള്ള യോഗ്യതയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി. ജി ജയരാജിനെ സി ഡിറ്റിലെ ഡയറക്ടറാക്കിയതാണ് മുത്‌ല# എതിര്‍പ്പുകല്‍ ഉയര്‍ന്നെങ്കിലും അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു.

Loading...

സി-ഡിറ്റ് നിയമാവലി അനുസരിച്ച് ഭരണസമതി നിര്‍ദ്ദേശിക്കുന്ന പാനലിലെ അംഗത്തെ മാത്രമെ ഡയറക്ടര്‍ ആക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ സര്‍ക്കാര്‍ അട്ടിമറിച്ചെന്നും നിയമനം യോഗ്യതയില്ലാത്താതണെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി നിയമന വിവാദത്തില്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയത്. 2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ആദ്യമായി ജി ജയരാജിനെ രജിസ്ട്രാര്‍ ആക്കി നിയമിച്ചത്. അടുത്തിടെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജയരാജിനെ പുനര്‍ നിയമന വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് ഡയറക്ടര്‍ ആക്കുകയായിരുന്നു. ഭരണ പക്ഷ ജീവനക്കാരുടെ സംഘടനയടക്കം ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നായിരുന്നു ജയരാജിന്റെ നിയമനം.

പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് ജയരാജിന് നിയമനം നടത്തിയിരിക്കുന്നത്. അതും മതിയായ രേഖകള്‍ പോലുമില്ലാത്ത ഒരാള്‍ക്കാണ് ലക്ഷങ്ങള്‍ കൊടുക്കുന്നത്. ജനങ്ങളുടെ കാശ് പുട്ടുപോലെ ഇങ്ങനെ പൊടിക്കുമ്പോള്‍ മിനിമം അത് അര്‍ഹതയുള്ളവരിലേക്ക് എങ്കിലും എത്തിക്കണ്ടേ സര്‍ക്കാരേ. അല്ലാതെ വഴിയില്‍ കൂടി പോകുന്നവര്‍ക്കൊക്കെ കൊടുക്കാനുള്ളതോ ഇതൊക്കെ. യോഗ്യതയുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഒരു യോഗ്യതയും ഇല്ലാത്തവരെയൊക്കെ ഓരോ സീറ്റിലേക്കും തിരികി കയറ്റുന്നത്. ഭരണാനുകൂല സംഘടനയുടെ എതിര്‍പ്പ് മറികടന്നാണ് നിയമനം. നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജന്‍, ഈ നിയമനവും വിവാദമായിരുന്നു. രജിസ്ട്രാറായിരുന്നപ്പോള്‍ ജയരാജന്‍ ഡയറക്ടറുടെ യോഗ്യതയില്‍ മാറ്റം വരുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നതാണ്. സ്വന്തം യോഗ്യതകള്‍ക്കനുസരിച്ച് ഡയറക്‌റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചുവെന്നായിരുന്നു ആരോപണം.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്റെ രജിസ്ട്രാര്‍ ആയി ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ നിയമിച്ചത്. ഫെബ്രുവരി 28ന് ജയരാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചുവെങ്കിലും ഇതിനു പിന്നാലെയാണ് ജയരാജന് പുനര്‍ നിയമനം നല്‍കി മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരേയോ ജയരാജന് തുടരാമെന്നായിരുന്നു വ്യവസ്ഥ. ജയരാജന്റെ തന്നെ അപേക്ഷയിലായിരുന്നു ഈ പുനര്‍ നിയമനം. ഇതും വിവാദമായിരുന്നു.