ടെക്‌സസില്‍ ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമണം

ന്യൂയോര്‍ക്ക്: ടെക്‌സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്‌സാസിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്. എല്‍സാല്‍വദോറില്‍ നിന്നുള്ള അധോലോകസംഘമായ മാരാ സാല്‍വാട്രൂച്ചയുടെ ചിഹ്നം ക്ഷേത്രത്തിന്റെ വാതിലില്‍ പതിച്ചിരുന്നു. തന്മൂലം എല്‍സാല്‍വഡോറിയന്‍ മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ക്ഷേത്രത്തിന്റെ പ്രധാനകവാടത്തിലും പുറകിലെ ഷെഡ്ഡിലും ചുവരെഴുതി വികൃതമാക്കി. Hindu temple333ഡാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ ഹിന്ദുക്കളും അഹിന്ദുക്കളുമടങ്ങുന്ന സമൂഹം ആക്രമണത്തെ അപലപിക്കുകയും, ക്ഷേത്രത്തിന്റെ കേടുപാടുകളും തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.

 

Loading...