ദുബായില്‍ 2015-ന്റെ ആദ്യക്വാര്‍ട്ടറില്‍ 2 ലക്ഷം വര്‍ക്ക് വിസ ഇഷ്യു ചെയ്തു

ദുബായി: ദുബായില്‍ 2015-ന്റെ ആദ്യക്വാര്‍ട്ടറില്‍ 206,770 വര്‍ക്ക് വിസ ഇഷ്യു ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം 496,721 മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് നടന്നതില്‍ 206,770 വര്‍ക്ക് വിസയ്ക്കുവേണ്ടിയും ബാക്കിയുള്ള 289,951 എണ്ണം വിസ പുതുക്കുന്നതിനുമായിരുന്നെന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ഫിറ്റ്നസ് മെയ്സ അല്‍ ബുറ്റ്സാനി അറിയിച്ചു.