ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥകള്‍ മാറും. അതിനനുസരിച്ച് അവള്‍ക്കുവേണ്ടി എന്തു ചെയ്യണമെന്ന അങ്കലാപ്പിലായിരിക്കും കൂടുതല്‍ ഭര്‍ത്താക്കന്‍മാരും.  ഗര്‍ഭം ധരിച്ചിരിക്കുന്ന ഒമ്പത് മാസക്കാലയളവിലും ഭാര്യയ്ക്ക് ഏറെ ശ്രദ്ധയും കരുതലും നല്‍കണം. കുഞ്ഞിനെ വയറ്റില്‍ കൊണ്ടു നടക്കുന്നു എന്നതു മാത്രമല്ല നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരില്‍ ഉണ്ടാകുന്നുണ്ട്. ഈ മാസങ്ങളില്‍ ഭര്‍ത്താവിന്റെ പിന്തുണ വളരെ ആവശ്യമാണ്. ഗര്‍ഭകാലത്തെ അതിജീവിക്കാന്‍ ഭര്‍ത്താക്കന്‍മാരെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

പല ഭര്‍ത്താക്കന്‍മാരെ സംബന്ധിച്ചും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലയളവാണിത്. എന്നും കണ്ടു കൊണ്ടിരിക്കുന്നവരാണെങ്കിലും ഈ മാസങ്ങളിലെ ഭാര്യമാരുടെ ഭാവ മാറ്റങ്ങളും പ്രത്യേക ആവശ്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ പലരിലും ആശങ്ക ഉണ്ടാവാറുണ്ട്.

Loading...

ഗര്‍ഭിണിയായ ഭാര്യയെ എങ്ങനെ പരിചരിക്കണമെന്ന അറിവില്ലായ്മ പലപ്പോഴും ഭര്‍ത്താക്കന്‍മാരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും. അത്തരക്കാരായ ഭര്‍ത്താക്കന്‍മാര്‍ ആശങ്കപ്പെടേണ്ട. അവരെ സഹായിക്കാന്‍ ചില വിവരങ്ങള്‍…

couple-happy

പ്രസവത്തെക്കുറിച്ച് മനസിലാക്കുന്ന പുസ്തകങ്ങള്‍ വായിക്കുക

ലേബര്‍ മുറിയില്‍ ഭാര്യ എന്തൊക്കെ അനുഭവിക്കേണ്ടിവരുമെന്ന് മനസിലാക്കാന്‍ ഭര്‍ത്താവിനെ ഇത് സഹായിക്കും. ഭാര്യക്ക് കൂടുതല്‍ ധൈര്യം പകരാനും ഭര്‍ത്താവിന് ഇതിലൂടെ സാധിക്കും. വിദേശ രാജ്യങ്ങളില്‍ പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഭര്‍ത്താവിനും നില്‍ക്കാം, സിസേറിയനാണെങ്കില്‍ പോലും ഭര്‍ത്താവിനു ഭാര്യയുടെ കൂടെ നില്‍ക്കാം. അങ്ങനെ ഭര്‍ത്താവിനു ഭാര്യക്ക് ആ സമയങ്ങളില്‍ വേണ്ട കരുത്തും, ഊര്‍ജ്ജവും പകരാനാവും.

sex-couple-food-400x400_PravasiShabdamഭാര്യക്കുണ്ടാകുന്ന മാറ്റങ്ങള്‍ എന്തു കൊണ്ടാണന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പുസ്തകങ്ങള്‍ സഹായിക്കും. സാഹചര്യങ്ങളെ വലിയ സമ്മര്‍ദ്ദമില്ലാതെ കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. സാധാരണയായി ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ക്ക് വീട്ടില്‍ തന്നെ പ്രതിവിധികള്‍ കണ്ടത്തുകയും ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുകയുമാണ് പലരും ചെയ്യുന്നത് , എന്നാല്‍ ഭര്‍ത്താവ് ഗര്‍ഭാവസ്ഥയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഇത് സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണന്ന് മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ കഴിയും.

പ്രസവത്തിന് മുമ്പുള്ള കൗണ്‍സിലിങ്ങില്‍ പങ്കെടുക്കുക

പ്രസവത്തിന് മുമ്പ് ചില സംഘടനകളും ആശുപത്രി അധികൃതരും ഒരുക്കുന്ന കൗണ്‍സിലിങ്ങില്‍ ഭാര്യയ്‌ക്കൊപ്പം പങ്കെടുക്കുക. പ്രസവശേഷം അച്ഛനായ ആള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ കൗണ്‍സിലിങില്‍നിന്ന് മനസിലാക്കാന്‍ സാധിക്കും.

husband-wife-pregnant-bed

പ്രസവം അടുത്തിരിക്കുമ്പോള്‍, എപ്പോഴും ഭാര്യയ്‌ക്കൊപ്പം ഉണ്ടാകുക

പ്രസവത്തിന് മുമ്പും ശേഷവും ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കണം. തിരക്കേറിയ വ്യക്തിയാണെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ ഭാര്യയ്‌ക്കൊപ്പം സമയം ചെലവിടാന്‍ ശ്രമിക്കണം.
കുട്ടിയുടെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇത് നിങ്ങള്‍ക്കും അവസരം നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭാര്യയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കണം, ഇഷ്ടമുള്ള ഭക്ഷണം എത്തിക്കണം, അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം ഈ സമയത്ത് ഇത്തരം കാര്യങ്ങളൊക്കെ വളരെ പ്രധാനമാണ്. ഗര്‍ഭാവസ്ഥയും കുട്ടിയുടെ ജനനവും ഏറെ ആശങ്കള്‍ ഉണ്ടാക്കിയെന്നിരിക്കും പ്രത്യേകിച്ച് ആദ്യ കുട്ടിയാണെങ്കില്‍. അതുകൊണ്ട് എന്താവശ്യത്തിനും നിങ്ങള്‍ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് പങ്കാളിക്ക് നല്‍കുക. അവരുടെ ആശങ്കള്‍ കുറയ്ക്കാനും നല്ല അമ്മയായി മാറാനും ഇത് അവരെ സഹായിക്കും. അവരുടെ ഭീതികള്‍ കുറച്ച് നന്നായി ഇരിക്കുകയാണന്ന തോന്നല്‍ നിലനിര്‍ത്തുക. നിങ്ങളുടെ ആശങ്കള്‍ പങ്കുവയ്ക്കുന്നതും നല്ലതാണ്. രണ്ടും പേരും ഒരുമിച്ചാണെന്ന തോന്നല്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

Things Pregnant Women

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ആശുപത്രിയില്‍ ഒപ്പം പോകുക, അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുക

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇടയ്ക്കിടെയുള്ള പരിശോധനകള്‍ക്ക് ഭാര്യയ്‌ക്കൊപ്പം പോകാന്‍ ശ്രദ്ധിക്കണം. മറ്റാരെക്കാളും, ഭര്‍ത്താവ് ഒപ്പമുള്ളത്, ഭാര്യയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. പരസ്പരം ഉള്ള പ്രണയം ശക്തമാക്കാന്‍ കൂടിയുള്ള സമയമാണിത്. കുട്ടി ജനിച്ച് കഴിഞ്ഞാല്‍ പിന്നെ ആദ്യ ഏതാനം മാസങ്ങളില്‍ ശ്രദ്ധ മുഴുവന്‍ കുട്ടിയിലായിരിക്കും. ഉറക്കമില്ലാത്ത രാത്രികളായിരിക്കും കൂടുതലും. നിങ്ങളുടെ ഭാര്യ ഗര്‍ഭിണിയാണ് അല്ലാതെ രോഗിയല്ല എന്ന് മനസ്സിലാക്കുക. അതിനാല്‍ അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുക. അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും പുറത്ത് അത്താഴത്തിന് കൊണ്ടുപോവുകയും ചെയ്യുക.

പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാരുമായി സംസാരിക്കുക

ഭാര്യയുടെ പ്രസവം അടുത്തിരിക്കുമ്പോള്‍, ഗൈനക്കോളജിസ്റ്റുമായി ഭര്‍ത്താവ്, വിവരങ്ങള്‍ മനസിലാക്കാന്‍ ശ്രദ്ധിക്കണം. ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസിലാക്കാന്‍ ഭര്‍ത്താവിന് സാധിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇത് സഹായിക്കും(ശസ്ത്രക്രിയ ആവശ്യമെങ്കില്‍, രക്തദാതാവിനെ കണ്ടെത്തേണ്ടത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍)

perganacy

പ്രസവശേഷമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ ഭാര്യയെക്കൂട്ടി പോകുക

ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്ചകള്‍ അടുക്കുമ്പോള്‍ ഭാര്യയുടെ ഹോസ്പിറ്റല്‍ ബാഗ് തയ്യാറാക്കി വയ്ക്കുക. ഷോപ്പിങ് ഏറെ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ഗര്‍ഭിണിയായിരിക്കുമ്പോഴും, പ്രസവശേഷവും ധരിക്കാന്‍ പ്രത്യേകതരം വസ്ത്രങ്ങളാണ് വേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ പ്രസവത്തിന് മുമ്പ്, ആവശ്യമായ വസ്ത്രങ്ങളും, മറ്റു സാധനങ്ങളും വാങ്ങാന്‍ ഭാര്യയെക്കൂട്ടി പോകുക. ഇത് അവള്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. അതുപോലെ ജനിക്കുന്ന കുഞ്ഞിനുള്ള വസ്ത്രങ്ങള്‍, ഡയപ്പെര്‍, മരുന്നുകള്‍ എന്നിവയെല്ലാം മുന്‍ കൂട്ടി തയ്യാറാക്കി വയ്ക്കുക.