20 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന നിരപരാധിക്കു നഷ്‌ടപരിഹാരം 20 മില്യണ്‍ ഡോളര്‍

ഇല്ലിനോയ്‌സ്‌: 11 വയസ്‌ പ്രായമുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്ന കുറ്റത്തിന്‌ രണ്ട്‌ ദശാബ്‌ദത്തോളം ജയിലില്‍കഴിയേണ്ടി വന്ന ഖാന്‍ റിവറക്ക്‌ (42) 20 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി അറ്റോര്‍ണി മാര്‍ച്ച്‌ 20 വെളളിയാഴ്‌ച ഷിക്കാഗൊയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിന്‌ ജയിലില്‍ കഴിവേണ്ടിവന്ന ഒരാള്‍ക്ക്‌ ഇത്രയും വലിയതുക നഷ്‌ടപരിഹാരം നല്‍കുന്ന അമേരിക്കയിലെ ആദ്യ സംഭവമാണിതെന്നും അറ്റോര്‍ണി പറഞ്ഞു.

1992–ല്‍ 11 വയസുളള ഹോളി സ്‌റ്റേക്കര്‍ എന്ന കുട്ടിയെ കൊലപ്പെടുത്തിയതിന്‌ വിചാരണ നേരിടുകയും പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുകയായിരുന്നു. 1992 ജീവപര്യന്തം ശിക്ഷക്ക്‌ വിധിക്കപ്പെട്ട ഖാനിനെ 2012 ലാണ്‌ കുറ്റവിമുക്‌തനാക്കി ജയില്‍ വിമോചിതനാക്കിയത്‌. ഹോളിയുടെ ശരീരത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ തെളിവുകള്‍ മറ്റൊരു പ്രതിയുടേതാണെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ റിവറയെ കേസില്‍ നിന്നും ഒഴിവാക്കിയത്‌.illinoy2

Loading...

20 വര്‍ഷം എന്‍െറ കുടുംബാംഗങ്ങളെ വിട്ടു പിരിഞ്ഞതോര്‍ക്കുമ്പോള്‍ 20 മില്യണ്‍ ഡോളര്‍ എനിക്കൊന്നുമല്ല. എന്നാണ്‌ റിവറെ കോടതിയി വിധി കേട്ടപ്പോള്‍ പ്രതികരിച്ചത്‌. ലഭിച്ച പണം ഉപയോഗിച്ചു കോളേജില്‍ ചേര്‍ന്ന്‌ ബിസിനസ്‌ മാനേജമെന്റ്‌ ആന്റ്‌ അക്കാണ്ടിംഗ്‌ പഠിക്കാനാണ്‌ ആഗ്രഹം റിവറ പറഞ്ഞു.

ജന്മദിനമായ ജനുവരി 6 ന്‌ ജയിലില്‍നിന്നും വിമോചിതനായി പുതിയൊരു ജീവിതം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്‌ടനാണ്‌. ഇത്തരത്തിലൊരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നാണ്‌ എന്‍െറ പ്രാര്‍ഥന റിവറ പറഞ്ഞു.