ചീഫ് ജസ്റ്റിസിനെ പിന്തുടര്‍ന്ന സംഭവം; കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് തേടും

കൊച്ചി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ അക്രമി നാല് കിലോമീറ്ററോളം പിന്തുടര്‍ന്നത് പോലീസിന് സംഭവിച്ച അതിഗുരുതരമായ സുരക്ഷാ വീഴ്ച. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും ചീഫ് ജസ്റ്റിസിന്റെ സുരക്ഷയ്ക്കായോ അക്രമിയെ പിടിക്കുവാനോ പോലീസ് എത്തിയില്ല. അതേസമയം സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും.

ചീഫ് ജസ്റ്റിസിന് നേരെ ഞായറാഴ്ച രാത്രിയാണ് അക്രമണം ഉണ്ടായത്. ചാഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിമാനത്താവളത്തില്‍ നിന്ന് വസതിയിലേക്ക് കാറില്‍ വരുന്നതിനിടെയാണ് സംഭവം. പൈലറ്റ് പോലീസ് ജീപ്പ് മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്. കണ്ടെയ്‌നര്‍ റോഡില്‍ എത്തിയപ്പോള്‍ ഇടുക്കി സ്വദേശിയായ ടിജോ തോമസ് പൈലറ്റ് വാഹനത്തിനും ചീഫ് ജസ്റ്റിസിന്റെ വാഹനത്തിനും ഇടയിലായി കയറുകയായിരുന്നു.

Loading...

ചീഫ് ജസ്റ്റിസിന് ഒപ്പം ഉണ്ടായിരുന്നവര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ പിന്തുടരുകയായിരുന്നു. ഹൈക്കോടതി ജങ്ഷനില്‍ എത്തിയപ്പോള്‍ പോലും പോലീസ് എത്തിയില്ല. പോലീസ് മെസേജില്‍ ഉണ്ടായ വീഴ്ചയാണ് സുരക്ഷ നല്‍കാന്‍ വൈകിയതെന്നാണ് റിപ്പോര്‍ട്ട്.