രണ്ടായിരത്തി മുപ്പതോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി

ന്യൂഡല്‍ഹി: 2030-ല്‍ ഇന്ത്യ പല രാജ്യങ്ങളെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തീക ശക്തിയായി മാറുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. യു.എസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇപ്രകാരം പ്രതിപാദിക്കുന്നത്. കൂടാതെ ജപ്പാനെയും ജര്‍മ്മനിയെയും സമ്പത്തില്‍ ഇന്ത്യ കടത്തിവെട്ടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യുഎസ് തന്നെയാകും ഒന്നാം സ്ഥാനത്ത്. ചൈന രണ്ടാംസ്ഥാനത്തും തുടരും. ജപ്പാന്റെയും ജര്‍മനിയുടേയും സ്ഥാനം യഥാക്രമം നാലും അഞ്ചുമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയ്‌ക്കെല്ലാം പിന്നില്‍ നിലവില്‍ എട്ടാംസ്ഥാനത്തുള്ള ഇന്ത്യ 6.6 ലക്ഷം കോടി ഡോളര്‍ ആഭ്യന്തര ഉത്പാദനത്തോടെ മൂന്നാംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 24.8 ലക്ഷം കോടി ഡോളറിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തോടെയാണ് യു.എസ് ഒന്നാം സ്ഥാനത്ത് തുടരുക. 22.2 ലക്ഷം കോടി ഡോളറാകും ചൈനയുടെ ജിഡിപി. ജപ്പാനും ജര്‍മനിയും നാലും അഞ്ചുംസ്ഥാനത്തായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Loading...