ഇന്ത്യന്‍ ദമ്പതികള്‍ കൊളംബോയില്‍ മരിച്ച നിലയില്‍

കൊളംബോ: ഇന്ത്യക്കാരായ യുവ ദമ്പതികളെ ശ്രീലങ്കയില്‍ മരിച്ച നിലയില്‍ കണെ്‌ടത്തി. കൊളംബോയിലെ ഒരു ഹോട്ടലിലാണ്‌ ഇവരുടെ മൃതദേഹം കണെ്‌ടത്തിയത്‌. ഇവര്‍ക്ക്‌ 30നും 35 നുമിടയില്‍ പ്രായം തോന്നിക്കും. മാര്‍ച്ച്‌ 27 മുതല്‍ ഹോട്ടലില്‍ മുറിയെടുത്ത്‌ താമസിച്ച്‌ വരികയായിരുന്നു. ആത്മഹത്യയാണെന്നാണ്‌ പ്രാധമിക നിഗമനം. ബുധനാഴ്‌ച്ച മുതല്‍ ഇരുവരെയും മുറിക്ക്‌ പുറത്തേക്ക്‌ കാണാതിരുന്നതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മരിച്ചനിലയില്‍ കണ്‌ടത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.