ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ന്യൂഹേവന്‍ (കണക്ടിക്കട്ട്): ഗ്യാസ് സ്റ്റേഷനിൽ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. സിറ്റ്ഗോ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ സഞ്ജയ് പട്ടേലിനെയാണ് മുഖമൂടിധാരികളായ രണ്ടുപേർ വെടിവച്ച് കൊന്നത്. നെഞ്ചിൽ മൂന്നിടത്തും കൈയ്യിലും വെടിയേറ്റതായി പോലീസ് പറഞ്ഞു.

കണക്ടികട്ടിലെ ന്യൂഹേവനില്‍ പ്രാദേശികസമയം തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം നടന്നത്. വെടിയേറ്റ ഇദ്ദേഹം യേൽ ന്യൂഹേവന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനിടെ മരണമടഞ്ഞു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.

Loading...

മുപ്പത്തൊമ്പതുകാരനായ പട്ടേൽ സിറ്റ്ഗോ ഗ്യാസ് സ്റ്റേഷനിലെ ക്ലർക്കായി ജോലിചെയ്യുകയായിരുന്നു. പട്ടേലിന്റെ ഭാര്യ അവരുടെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. മോഷ്ടാക്കൾ ഇരുനൂറു ഡോളറിനു വേണ്ടി ഒരു ജീവൻ അപഹരിച്ചതായി സ്ഥാപനത്തിന്റെ ഉടമ അഭിപ്രായപ്പെട്ടു.