ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു

ചെന്നൈ. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തു പുതിയ ഒരു കുതിപ്പിന് വഴിയൊരുക്കുന്നതാണ് വിക്രം എസ് എന്ന റോക്കറ്റിന്റെ വിക്ഷേപണം. രാവിലെ 11.30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെ വിക്രം എസ് ഭ്രമണ പഥത്തില്‍ എത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണ് റോക്കറ്റ് നിര്‍മ്മിച്ചത്.

പ്രാരംഭ് എന്ന പേരിട്ടിരിക്കുന്ന ദൗത്യം വഴി ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായിട്ടുള്ള എന്‍ സ്‌പേസ്‌ടെക് അര്‍മേനിയന്‍ ബസൂംക്യൂ സ്‌പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാനും സാക്ഷാത്കരിക്കുവാനുള്ള പ്രേരണയാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

Loading...