ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ഇന്ത്യയിലും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ചെന്നൈയിലെ പ്രമുഖരായ ആര്‍.എസ്.എസ്. നേതാക്കളെ വധിക്കുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കത്ത്. തമിഴ്നാട് ഡിജിപിയ്ക്കും ചെന്നൈ പ്രസ്സ് ക്ലബ്ബിനുമാണ് കത്ത് ലഭിച്ചത്. അടുത്തയാഴ്ച തമിഴ്നാട്ടില്‍ ബോംബ്‌ സ്ഫോടനം നടത്തുമെന്നും കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

isis letter

Loading...

“പ്രമുഖരായ അന്‍പതോളം ആര്‍.എസ്.എസ് ഭീകരര്‍ ചെന്നൈയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . ഇതില്‍ പത്തുപേരെയെങ്കിലും കുറഞ്ഞപക്ഷം ഞങ്ങള്‍ വെടിവച്ചുകൊല്ലും. ഏപ്രില്‍ 24ന് കോയമ്പത്തൂര്‍ സ്ഫോടനം ആവര്‍ത്തിക്കുകയും ചെയ്യും ” എന്നാണ് ചുവന്ന മഷികൊണ്ട് സ്റ്റെന്‍സില്‍ അക്ഷരങ്ങളില്‍ എഴുതിയ കത്തില്‍ ഐ.എസ്.ഐ.എസ് പറയുന്നതാണിത്.

കഴിഞ്ഞ ദിവസം ചെന്നൈ പ്രസ്സ് ക്ലബ്ബില്‍ ലഭിച്ച ഭീഷണിക്കത്തില്‍ തപാല്‍ സ്റ്റാമ്പ് പോലും ഉണ്ടായിരുന്നില്ലെന്ന് ചെന്നൈ പ്രസ്സ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഭാരതി തമിഴന്‍ വ്യക്തമാക്കി. കത്ത് പൊലിസ് അധികാരികള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഭീഷണിക്കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പൊലിസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു .1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ 58 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.