എ സിനിമ ഇട്ടു. കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ പൂട്ടിച്ചു.

തിരുവനന്തപുരം.എ.സിനിമ പ്രദർശിപ്പിച്ച കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 24മണിക്കൂർ നേരത്തേക്ക് പൂട്ടിച്ചു. 2012ലാണ്‌ ഇപ്പോഴത്തേ പൂട്ടിക്കലിന്‌ ആധാരമായ എ പടം ചാനൽ സം പ്രേഷണം ചെയ്തത്.2012 ൽ ഓഗസ്റ്റ് 27നു രാത്രി 10 മണിക്ക് ഹായ് ഹരിതേ എന്ന എ സിനിമയാണ്‌ ചാനൽ ഇട്ടത്.ഇന്നലെ 15നു രാത്രിമുതൽ ചാനൽ ലഭിക്കുന്നില്ല. കോൺഗ്രസിന്റെ എ വിഭാഗം നേതാവ് എം.എം ഹസനാണ്‌ ചാനലിന്റെ സി.ഇ.ഒ എന്നതും എ സിനിമ എന്നതും ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും ഏറെ കൗതുകകരമായ പോസ്റ്റുകൾക്കും കാരണമായി.കെ.പി.മോഹനൻ ആണ്‌ ചാനലിന്റെ എഡിറ്റർ.

1952ലെ സിനിമാട്ടോഗ്രാഫ് നിമയത്തിലെ വകുപ്പ് 6(1) എന്‍)ന്റെയും പൊതുപ്രദര്‍ശനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് ചാനല്‍ സംപ്രേഷണം വിലക്കി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് സംപ്രേക്ഷണം നിര്‍ത്തിയതെന്നാണ് ചാനലിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് മൂലമാണ് സംപ്രേഷണം നിര്‍ത്തിയതെന്ന് കേബിള്‍ ടി.വി സേവനദാതാക്കള്‍ വ്യക്തമാക്കി.

Loading...

ജയ് ഹിന്ദ് ചാനലിനു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നല്കിയ ഉത്തരവിന്റെ പകർപ്പ് താഴെ കൊടുക്കുന്നു.

jai jind 1

jai hind 2

jai hind 3

jai hind 4