ഡാലസ്‌ ‘2015 പാസ്‌പോര്‍ട്ട്‌ ഡേ’ ഏപ്രില്‍ 18 ന്‌

ഡാലസ്‌: അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍ കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന്‌ യുഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്‌റ്റേറ്റ്‌, ഡാലസ്‌ പാസ്‌പോര്‍ട്ട്‌ ഏജന്‍സി സൌകര്യമൊരുക്കുന്നു.

ഏപ്രില്‍ 18 ശനിയാഴ്‌ച കോമേഴ്സ്‌ സ്‌ട്രീറ്റിലുളള ഡാലസ്‌ പാസ്‌പോര്‍ട്ട്‌ ഏജന്‍സി ഓഫിസില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞു 3 മണിവരെ പാസ്‌പോര്‍ട്ടിനുളള പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ സ്വീകരിക്കും.  ന്ദന്ദന്ദ.ന്ധത്സന്റത്മനു .ന്ഥന്ധന്റന്ധനു.ഗ്നത്സദ്ദ

Loading...

വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു. ഒപ്പിടാതെ ഏജന്‍സി ഉദ്യോഗസ്‌ഥരെ ഏല്‍പിച്ചാല്‍ എത്രയും പെട്ടെന്ന്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 18 ന്‌ വരുന്നവര്‍ മുന്‍ കൂട്ടി രജിസ്‌റ്റര്‍ ചെയ്യുകയോ, അപ്പോയ്‌മെന്റ്‌ എടുക്കുകയോ വേണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അഡ്രസ്‌ :
ഡാലസ്‌ പാസ്‌പോര്‍ട്ട്‌ ഏജന്‍സി
1100 കോമേഴ്സ്‌ സ്‌ട്രീറ്റ്‌.സ്യൂട്ട്‌ 1120
ഡാലസ്‌, ടെക്‌സാസ്‌ – 75242